കായംകുളം: കനത്ത മഴയിൽ നഗരത്തിന്റെ പടിഞ്ഞാറൻ മേഖല വെള്ളത്തിൽ മുങ്ങി. വീടുകളും റോഡുകളും വെള്ളത്തിലായി. വലിയ വെള്ളപ്പൊക്കമാണ് പലഭാഗങ്ങളിലും ഉണ്ടായത്. കായംകുളം -കാർത്തികപ്പള്ളി റോഡിൽ ഒഎൻകെ ജംഗ്ഷനും ഐക്യജംഗ്ഷനും ഇടയിൽ വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്.
ഐക്യ ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങളിലും വെളളം കയറി. ഐക്യജംഗ്ഷൻ -കീരീക്കാട് മസ്ജിദ് റോഡ് വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത അവസ്ഥയായി. പ്രദേശത്തെ മിക്കവീടുകളിലും വെള്ളം കയറി. ശക്തമായ മഴയിൽ വെള്ളം ഒഴുകിപ്പോകാ ൻ റോഡിന് സമീപം ഓട നിർമിക്കാത്തതാണ് പ്രധാന കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
Tags :