x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​നാ​ളാ​ഘോ​ഷം


Published: February 3, 2026 03:41 AM IST | Updated: February 3, 2026 03:41 AM IST

ഇ​ല​ന്തൂ​ര്‍ പ​ള്ളി​യി​ല്‍

ഇ​ല​ന്തൂ​ർ: സെ​ന്‍റ് പാ​ട്രി​ക് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ല്‍ 94 -ാമ​ത് തി​രു​നാ​ള്‍ ആ​ഘോ​ഷ​ത്തി​നു കൊ​ടി​യേ​റി. എ​ട്ടു​വ​രെ​യാ​ണ് തി​രു​നാ​ൾ. കു​ര്‍​ബാ​ന​യേ തു​ട​ര്‍​ന്ന് ജോ​സ​ഫ് ചാ​മ​ക്കാ​ലാ​യി​ല്‍ റ​മ്പാ​ന്‍ കൊ​ടി​യേ​റ്റ് നി​ര്‍​വ​ഹി​ച്ചു. ഭ​ക്ത​സം​ഘ​ട​നാ വാ​ര്‍​ഷി​ക​യോ​ഗ​ത്തി​ല്‍ പ്രൊ​വി​ന്‍​ഷ​ല്‍ സു​പ്പീ​രി​യ​ര്‍ മ​ദ​ര്‍ ആ​ഗ്‌​ന​റ്റ് ഒ​ഐ​സി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ഇ​ന്നു മു​ത​ല്‍ വൈ​കു​ന്നേ​രം 5.30ന് ​ജ​പ​മാ​ല, സ​ന്ധ്യാ​പ്രാ​ര്‍​ഥ​ന, കു​ര്‍​ബാ​ന. ഫാ.​ തോ​മ​സ് കു​ന്ന​ത്ത്, ഫാ.​ തോ​മ​സ് വ​ട​ക്കേ​ക്ക​ര, ഫാ. ​വ​ര്‍​ഗീ​സ് ചാ​മ​ക്കാ​ലാ​യി​ൽ, ഫാ. ​ജോ​ര്‍​ജ് ക​ണ്ട​ത്തി​ല്‍​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ വി​വി​ധ ദി​വ​സ​ങ്ങ​ളി​ല്‍ കാ​ര്‍​മി​കരാകും. അ​ഞ്ച്, ആ​റ് തീ​യ​തി​ക​ളി​ല്‍ വൈ​കു​ന്നേ​രം ഫാ.​ ഏ​ബ്ര​ഹാം മേ​പ്പു​റ​ത്ത് വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. ആ​റി​നു വൈ​കു​ന്നേ​രം വി​ശു​ദ്ധ കു​ര്‍​ബാ​ന​യു​ടെ ആ​രാ​ധ​ന. ഏ​ഴി​നു രാ​വി​ലെ കു​ര്‍​ബാ​ന. വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ​പ്രാ​ര്‍​ഥ​ന​യേ തു​ട​ര്‍​ന്ന് ഫാ.​ ജോ​ണ്‍​സ​ണ്‍ പാ​റ​യ്ക്ക​ല്‍ തി​രു​നാ​ള്‍ സ​ന്ദേ​ശം ന​ല്‍​കും. തു​ട​ര്‍​ന്ന് തി​രു​നാ​ള്‍ റാ​സ. എ​ട്ടി​നു രാ​വി​ലെ 8.30ന് ​പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ന്‍ ഡോ. ​സാ​മു​വേ​ല്‍ മാ​ര്‍ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്കു സ്വീ​ക​ര​ണം, തു​ട​ര്‍​ന്ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ കു​ര്‍​ബാ​ന. സ​ഭ​യു​ടെ ആ​ദ​രം ഏ​റ്റു​വാ​ങ്ങി​യ റി​ട്ട.​എ​സ്പി വ​ര്‍​ഗീ​സ് ജോ​ര്‍​ജി​നെ ഇ​ട​വ​ക അ​നു​മോ​ദി​ക്കും.

ത​ട്ടയിൽ പ​ള്ളി​യി​ല്‍

ത​ട്ട​യിൽ: ലൂ​ര്‍​ദ്ഗി​രി സെ​ന്‍റ് ആ​ന്‍റ​ണീ​സ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ലെ 96 ാമ​ത് തി​രു​നാ​ളി​നു കൊ​ടി​യേ​റി. ദേ​വാ​ല​യ​ത്തി​ന്‍റെ സ്വ​ര്‍​ഗീ​യ മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ അ​ന്തോ​ണി​യോ​സി​ന്‍റെ തി​രു​നാ​ളും വി​ശു​ദ്ധ ലൂ​ര്‍​ദ് മാ​താ​വി​ന്‍റെ നാ​മ​ത്തി​ലു​ള്ള ഗ്രോ​ട്ടോ​യു​ടെ തി​രു​നാ​ളും സം​യു​ക്ത​മാ​യാ​ണ് 11 വ​രെ കൊ​ണ്ടാ​ടു​ന്ന​ത്.

 ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല, സ​ന്ധ്യാ​പ്രാ​ര്‍​ഥ​ന, വി​ശു​ദ്ധ കു​ര്‍​ബാ​ന. നാ​ളെ മു​ത​ല്‍ ആ​റു​വ​രെ നൊ​വേ​ന​യ്ക്കു​ശേ​ഷം പോ​പ്പു​ല​ര്‍ മി​ഷ​ന്‍ ടീ​മി​ലെ ഫാ.​ സോ​നു വി​സി​യും സം​ഘ​വും ന​യി​ക്കു​ന്ന ഗാ​ന​ശു​ശ്രൂ​ഷ​യും ക​ണ്‍​വ​ന്‍​ഷ​നും.

ഏ​ഴി​നു രാ​വി​ലെ 6.30ന് ​പ്ര​ഭാ​ത ന​മ​സ്‌​കാ​രം, വി​ശു​ദ്ധ കു​ര്‍​ബാ​ന, നൊ​വേ​ന. വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ​ന​മ​സ്‌​കാ​രം, തു​ട​ര്‍​ന്ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ റാ​സ. എ​ട്ടി​നു വൈ​കു​ന്നേ​രം 4.30ന് ​മ​ധ്യ​സ്ഥ പ്രാ​ര്‍​ഥ​ന, സ​ന്ധ്യാ​ന​മ​സ്‌​കാ​രം, ആ​ഘോ​ഷ​പൂ​ര്‍​വ​മാ​യ തി​രു​നാ​ള്‍ കു​ര്‍​ബാ​ന, നേ​ര്‍​ച്ചവിള​മ്പ്, മ്യൂ​സി​ക്ക​ല്‍ ഫ്യൂ​ഷ​ൻ. ഒ​മ്പ​തി​നു വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, സ​ന്ധ്യാ​ന​മ​സ്‌​കാ​രം, വി​ശു​ദ്ധ കു​ര്‍​ബാ​ന, ഭ​ക്ത​സം​ഘ​ട​നാ വാ​ര്‍​ഷി​കം. പ​ത്തി​നു വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, സ​ന്ധ്യാ​ന​മ​സ്‌​കാ​രം, വി​ശു​ദ്ധ കു​ര്‍​ബാ​ന​യേ തു​ട​ര്‍​ന്ന് ഫാ.​ ജ​യിം​സ് ച​വ​റ​പു​ഴ ന​യി​ക്കു​ന്ന ആ​രാ​ധ​നാ വ​ര്‍​ഷാ​ച​ര​ണം. 11നു ​ഗ്രോ​ട്ടോ തി​രു​നാ​ൾ. വൈ​കു​ന്നേ​രം 4.30ന് ​പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ന്‍ ഡോ. ​സാ​മു​വേ​ല്‍ മാ​ര്‍ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്കു സ്വീ​ക​ര​ണം. തു​ട​ര്‍​ന്ന് ആ​ഘോ​ഷ​മാ​യ കു​ര്‍​ബാ​ന, ആ​ദ്യ കു​ര്‍​ബാ​ന സ്വീ​ക​ര​ണം, ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം, തു​ട​ര്‍​ന്ന് നേ​ര്‍​ച്ച​വി​ള​മ്പ്.

Tags : nattu vishesham thirunal

Recent News

Corehub Up