യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത കൊടിയേറ്റുന്നു.
പത്തനംതിട്ട: വല്യയന്തി സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയുടെ 76-ാമത് ഇടവക പെരുന്നാളിനും പ്ലാറ്റിനം ജൂബിലി സമാപനാഘോഷങ്ങൾക്കും തുടക്കമായി. പത്തനംതിട്ട ഭദ്രാസന പ്രഥമ മെത്രാപ്പോലീത്ത യൂഹാനോൻ മാർ ക്രിസോസ്റ്റം കൊടിയേറ്റ് നിർവഹിച്ചു. ഇടവക വികാരി ഫാ. വർഗീസ് വിളയിൽ, ഫാ. ജോൺ നെടുംചേരിയിൽ എന്നിവർ സഹകാർമികരായിരുന്നു.
വിശുദ്ധ കുർബാനയേ തുടർന്നു നടന്ന യോഗത്തിൽ ഇടവകയിൽ സേവനമനുഷ്ഠിച്ച സിസ്റ്റേഴ്സുമാരെ ആദരിക്കലും, ഇടവക ഡയറക്ടറി പ്രകാശനവും മെത്രാപ്പോലീത്ത നിർവഹിച്ചു.
തിരുനാളിനോടനുബന്ധിച്ച് ഇന്നു വൈകുന്നേരം കുർബാനയ്ക്ക് മുൻ വികാരിമാരായ ഫാ.ഏബ്രഹാം മണ്ണിൽ, ഫാ.കുര്യാക്കോസ് കൂത്തനേത്ത്, ഫാ.ക്രിസ്റ്റി ജോൺ ഒഐസി എന്നിവർ കാർമികരാകും. തുടർന്ന് ആദരിക്കൽ, വചന പ്രഘോഷണം.
നാളെ വൈകുന്നേരം കുർബാനയ്ക്ക് മുൻ വികാരി ഫാ.മാത്യു പേഴുംമൂട്ടിൽ കാർമികനാകും. തുടർന്ന് ആദരിക്കൽ. കുടുംബസംഗമം. ഫാ.ഏബ്രഹാം എബിൻ തോമസ് സന്ദേശം നൽകും.
24-ന് രാവിലെ പിതൃസ്മരണയും വിശുദ്ധ കുർബാന, ഫാ.ജോൺസൺ പാറയ്ക്കൽ തിരനാൾ സന്ദേശം നൽകും. തുടർന്ന് ആഘോഷപൂർവമായ തിരുനാൾ റാസ. 25ന് എക്യൂമെനിക്കൽ സംഗമവും ക്രിസ്ത്യൻ മ്യൂസിക്കൽ നൈറ്റും. 26നു രാവിലെ 8.30ന് പത്തനംതിട്ട ഭദ്രാസന മെത്രാപ്പോലീത്ത സാമുവേൽ മാർ ഐറേനിയോസിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന നടക്കും. തുടർന്ന് പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം, ആദരിക്കൽ ചടങ്ങുകൾ, ജീവകാരുണ്യ പ്രവർത്തനങ്ങളുടെ വിതരണം, ബൈബിൾ കൈയെഴുത്തുപ്രതി പ്രകാശനം, പ്ലാറ്റിനം ജൂബിലി സുവനീർ പ്രകാശനം എന്നിവ നടക്കും.
Tags : Thirunal Nattuvishesham DistrictNews