x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൊ​ടു​പു​ഴ ന്യൂ​മാ​ന്‍ കോ​ള​ജി​ന് റാ​ങ്കു​ക​ളു​ടെ പൊ​ന്‍​തി​ള​ക്കം

വെബ് ഡെസ്ക്
Published: July 30, 2026 10:11 PM IST | Updated: July 30, 2026 10:11 PM IST

തൊ​ടു​പു​ഴ: എം.​ജി സ​ര്‍​വ​ക​ലാ​ശാ​ല ന​ട​ത്തി​യ അ​വ​സാ​ന വ​ര്‍​ഷ പി​ജി പ​രീ​ക്ഷാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ള്‍ ന്യൂ​മാ​ന്‍ കോ​ളേ​ജി​ന് റാ​ങ്കു​ക​ളു​ടെ പൊ​ന്‍​തി​ള​ക്കം. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലാ​യി എ​ട്ട് റാ​ങ്കു​ക​ളാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ക​ര​സ്ഥ​മാ​ക്കി​യ​ത്.​ പ്ര​ണ​വ് എ​സ്.​നാ​രാ​യ​ണ​ന്‍ (എം​എ​സ്‌​സി​ഫി​സി​ക്‌​സ്-​ഒ​ന്നാം​ റാ​ങ്ക്), അ​സ്‌​ന ന​വാ​സ് (എം​എ​സ്‌​സി കെ​മി​സ്ട്രി-​ഒ​ന്നാം​റാ​ങ്ക്), മ​രി​യ ജോ​ജു (എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്‌​സ്-​ര​ണ്ടാം​റാ​ങ്ക്), എ​മി​ല്‍ എ​ലി​സ​ബ​ത്ത് സ​ണ്ണി (​എം​എ ഇം​ഗ്ലീ​ഷ്-​മൂ​ന്നാം​റാ​ങ്ക്), ആ​തി​ര ബൈ​ജു (എം​എ ഇ​ക്ക​ണോ​മി​ക്‌​സ്-​നാ​ലാം​റാ​ങ്ക്), കാ​ര്‍​ത്തി​ക് കെ. ​മു​ര​ളി (എം ​എ​സ് സി ​കെ​മി​സ്ട്രി-​അ​ഞ്ചാം​റാ​ങ്ക്), ബി​സ്മി ബ​ഷീ​ര്‍ (എം​എ​സ്‌​സി കെ​മി​സ്ട്രി-​ഒ​മ്പ​താം​റാ​ങ്ക്), റോ​സ് ബേ​ബി (എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്‌​സ്-​പ​ത്താം​റാ​ങ്ക്) എ​ന്നി​വ​രാ​ണ് റാ​ങ്കു​ക​ള്‍ ക​ര​സ്ഥ​മാ​ക്കി​യ​ത്.

യൂ​ണി​വേ​ഴ്‌​സി​റ്റി അ​വ​സാ​ന വ​ര്‍​ഷ ഡി​ഗ്രി പ​രീ​ക്ഷ​യി​ല്‍ 20 റാ​ങ്കു​ക​ള്‍ കോ​ളേ​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു. കോ​ളേ​ജ് ര​ക്ഷാ​ധി​കാ​രി മാ​ര്‍ ജോ​ര്‍​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ല്‍, മാ​നേ​ജ​ര്‍ മോ​ണ്‍.​ഡോ.​പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ല്‍, കോ​ളേ​ജ് പ്രി​ന്‍​സി​പ്പ​ള്‍ ഡോ. ​ജെ​ന്നി കെ. ​അ​ല​ക്‌​സ്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍​മാ​രാ​യ പ്ര​ഫ. ബി​ജു പീ​റ്റ​ര്‍, മേ​ജ​ര്‍ പ്ര​ജീ​ഷ് സി.​മാ​ത്യു, ബ​ര്‍​സാ​ര്‍ ഫാ. ​ബെ​ന്‍​സ​ണ്‍ എ​ന്‍.​ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ര്‍ റാ​ങ്ക് ജേ​താ​ക്ക​ളെ അ​നു​മോ​ദി​ച്ചു.

Tags : Nattuvishesham Districtnews Shines with Ranks

Recent News

Corehub Up