x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദു​ര​ന്ത​മേ​ഖ​ല​യി​ല്‍ ക​ഴി​യു​ന്ന​വ​രെ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ്റണ​ം: ബി​ജെ​പി

വെബ് ഡെസ്ക്
Published: August 6, 2026 11:05 PM IST | Updated: August 6, 2026 11:05 PM IST

പ്രതീകാത്മക ചിത്രം

കോ​​ട്ട​​യം: സം​​സ്ഥാ​​ന​​ത്ത് ആ​​വ​​ര്‍​ത്തി​​ച്ചു​​ണ്ടാ​​കു​​ന്ന പ്ര​​ള​​യ​​വും ഉ​​രു​​ള്‍​പൊ​​ട്ട​​ലും പ്ര​​കൃ​​തി​​ദു​​ര​​ന്ത​​ങ്ങ​​ള്‍ മാ​​ത്ര​​മ​​ല്ല, സ​​ര്‍​ക്കാ​​രി​​ന്‍റെ ഗു​​രു​​ത​​ര​​മാ​​യ അ​​നാ​​സ്ഥ​​യു​​ടെ​​യും മു​​ന്‍​ക​​രു​​ത​​ല്‍ ന​​ട​​പ​​ടി​​ക​​ളു​​ടെ അ​​ഭാ​​വ​​ത്തി​​ന്‍റെ​​യും ഫ​​ല​​മാ​​ണെ​​ന്ന് ബി​​ജെ​​പി സം​​സ്ഥാ​​ന ഉ​​പാ​​ധ്യ​​ക്ഷ​​ന്‍ ഷോ​​ണ്‍ ജോ​​ര്‍​ജും വെ​​സ്റ്റ് ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ജി. ​​ലി​​ജി​​ന്‍​ലാ​​ലും ആ​​രോ​​പി​​ച്ചു.
കാ​​ലാ​​വ​​സ്ഥാ വ്യ​​തി​​യാ​​ന​​ത്തെ​​പ്പ​​റ്റി കാ​​ലാ​​കാ​​ല​​ങ്ങ​​ളി​​ല്‍ ഭ​​രി​​ച്ച സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​ര്‍ എ​​ന്തു പ​​ഠ​​ന​​മാ​​ണ് ന​​ട​​ത്തി​​യ​​ത്. ജ​​നം ഉ​​ണ​​ര്‍​ന്നു പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന​​തി​​നാ​​ല്‍ വ​​ലി​​യ​​ദു​​ര​​ന്ത​​ങ്ങ​​ള്‍ ഉ​​ണ്ടാ​​കു​​ന്നി​​ല്ലെ​​ന്നും നേ​​താ​​ക്ക​​ള്‍ പ​​റ​​ഞ്ഞു.

കാ​​ല​​വ​​ര്‍​ഷ​​മു​​ന്നൊ​​രു​​ക്ക​​മാ​​യി ദു​​ര​​ന്ത​​മേ​​ഖ​​ല​​യി​​ല്‍ ക​​ഴി​​യു​​ന്ന​​വ​​രെ സു​​ര​​ക്ഷി​​ത സ്ഥാ​​ന​​ത്തേ​​ക്ക് മാ​​റ്റി പാ​​ര്‍​പ്പി​​ക്ക​​ണം. 2018ലെ ​​മ​​ഹാ​​പ്ര​​ള​​യ​​ത്തി​​നു​​ശേ​​ഷം ജി​​ല്ല​​യി​​ല്‍ അ​​പ​​ക​​ട​​സാ​​ധ്യ​​ത​​യു​​ള്ള പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ താ​​മ​​സി​​ക്കു​​ന്ന 138 കു​​ടും​​ബ​​ങ്ങ​​ളെ ക​​ണ്ടെ​​ത്തി സു​​ര​​ക്ഷി​​ത സ്ഥ​​ല​​ങ്ങ​​ളി​​ലേ​​ക്ക് മാ​​റ്റി​​പ്പാ​​ര്‍​പ്പി​​ക്കാ​​ന്‍ തീ​​രു​​മാ​​നി​​ച്ചി​​രു​​ന്നു​​വെ​​ങ്കി​​ലും ക​​ഴി​​ഞ്ഞ എ​​ട്ട് വ​​ര്‍​ഷ​​ത്തി​​നി​​ടെ അ​​തി​​നാ​​യി ഒ​​രു ന​​ട​​പ​​ടി​​യും സ്വീ​​ക​​രി​​ച്ചി​​ട്ടി​​ല്ല.

‌ ത​​ല​​നാ​​ട് പ​​ഞ്ചാ​​യ​​ത്തി​​ല്‍ ഒ​​രു വ​​ര്‍​ഷം​​ത​​ന്നെ പ​​ല​​ത​​വ​​ണ വെ​​ള്ളം ക​​യ​​റു​​ന്ന 40-ല​​ധി​​കം വീ​​ടു​​ക​​ള്‍ ഇ​​ന്നും അ​​തേ​​ദു​​രി​​താ​​വ​​സ്ഥ​​യി​​ലാ​​ണ്. ഈ ​​കു​​ടും​​ബ​​ങ്ങ​​ളെ​​യും സം​​സ്ഥാ​​ന​​ത്തെ അ​​പ​​ക​​ട​​സാ​​ധ്യ​​ത​​യു​​ള്ള മേ​​ഖ​​ല​​ക​​ളി​​ല്‍ താ​​മ​​സി​​ക്കു​​ന്ന മു​​ഴു​​വ​​ന്‍ ആ​​ളു​​ക​​ളെ​​യും സു​​ര​​ക്ഷി​​ത സ്ഥ​​ല​​ങ്ങ​​ളി​​ലേ​​ക്ക് പു​​ന​​ര​​ധി​​വ​​സി​​പ്പി​​ക്കാ​​ന്‍ അ​​ടി​​യ​​ന്ത​​ര ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് ഷോ​​ണ്‍ ജോ​​ര്‍​ജും ജി. ​​ലി​​ജി​​ന്‍​ലാ​​ലും പ​​റ​​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews BJP

Recent News

Corehub Up