ബിജെപി സിറ്റി ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ സംഗമം ജില്ലാ പ്രസിഡന്റ് കെ.പി. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: മെഡിക്കൽ കോളജിൽ ജൂലൈ 30ന് നടന്ന ആശുപത്രി വികസന സമിതിയിൽ യുഡിഎഫ്-എൽഡിഎഫ് അംഗങ്ങൾ ഒരുമിച്ച് കൈയടിച്ചതുകൊണ്ടാണ് പത്തോളജി വിഭാഗത്തിൽ സൗജന്യമായിരുന്ന പരിശോധനകൾക്ക് 800 രൂപവരെ ഈടാക്കാനുള്ള തീരുമാനമുണ്ടായതെന്നും ബിജെപി അംഗം മാത്രമാണ് ഇക്കാര്യത്തിൽ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയതെന്നും ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് കെ.പി. പ്രകാശ് ബാബു പറഞ്ഞു. ലാബ് ഫീസ് വർധന പിൻവലിക്കുക, കാരുണ്യ ഇൻഷ്വറൻസ് പുനഃസ്ഥാപിക്കുക, മരുന്ന് ലഭ്യത ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി ബിജെപി സിറ്റി ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ല വൈസ് പ്രസിഡന്റ് കെ.സി. വൽസരാജ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ടി.വി. ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.