x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​ലി​സ് സ്റ്റേ​ഷ​ൻ കോ​മ്പൗ​ണ്ടി​ലേ​ക്ക് മ​ദ്യ​ക്കു​പ്പി എ​റി​ഞ്ഞ​വ​ർ പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: October 23, 2026 01:01 AM IST | Updated: October 23, 2026 01:01 AM IST

അറസ്റ്റിലായവർ

കൊ​ല്ല​ങ്കോ​ട്: പൊ​ലി​സ് സ്റ്റേ​ഷ​ൻ കോ​മ്പൗ​ണ്ടി​ലേ​ക്ക് മ​ദ്യ​ക്കു​പ്പി എ​റി​ഞ്ഞ മൂ​ന്നം​ഗ സം​ഘ​ത്തെ കൊ​ല്ല​ങ്കോ​ട് പൊ​ലി​സ് അ​റ​സ്റ്റു​ചെ​യ്തു.വ​ട​വ​ന്നൂ​ർ മ​ല​യാ​മ്പ​ള്ളം നേ​രു​കു​ളം സ്വ​ദേ​ശി​ക​ളാ​യ ബാ​ബു മ​ക​ൻ ബൈ​ജു (22) , കു​ട്ട​പ്പ​ൻ മ​ക​ൻ പ്ര​കാ​ശ​ൻ (32), രാ​ജ​പ്പ​ൻ മ​ക​ൻ ശ്രു​തീ​ഷ് (30) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​ക്ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​ത്രി 9.40 നാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത് . പ്ര​തി​ക​ൾ എ​റി​ഞ്ഞ ബി​യ​ർ ബോ​ട്ടി​ൽ സ്റ്റേ​ഷ​ൻ കോ​മ്പൗ​ണ്ടി​ലു​ള്ള മ​ര​ത്തി​ൽ​ത​ട്ടി പൊ​ട്ടി​ച്ചി​ത​റി വീ​ഴു​ക​യാ​യി​രു​ന്നു. സ്റ്റേ​ഷ​ന് മു​ന്നി​ൽ സി​പി​ഒ സി.​എം. ബാ​ല​കൃ​ഷ്‌​ണ​നു​ണ്ടാ​യി​രു​ന്നു. ജീ​വ​ന​ക്കാ​ര​നെ അ​പാ​യ​പ്പെ​ടു​ത്താ​നും കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്താ​നും ല​ക്ഷ്യ​മി​ട്ടാ​ണ് അ​ക്ര​മ​ണം ന​ട​ന്ന​തെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു. എ​സ്ഐ സു​ജി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളാ​യ മൂ​വ​രേ​യും പി​ടി​കൂ​ടി​യ​ത്. നി​യ​മാ​നു​സൃ​ത​മാ​യ ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

 

Tags :

Recent News

Corehub Up