കണ്ണൂർ: അനധികൃതമായി ലോറിയിൽ കടത്തുകയായിരുന്ന പടക്ക ശേഖരവുമായി മൂന്നു പേരെ എടക്കാട് പോലീസ് പിടികൂടി. തമിഴ്നാട് വിരുതു നഗർ രാജാ പാളയം കീലറ കുളരാമൻ ജെ.ജെ. കോളനിയിലെ ആർ. വൈരമുത്തു (25), മംസാപുരം മുഹമ്മദ് സാഹിബ് പുരത്തെ എ. ഹരിനാഥ് (20), നാഗപട്ടണം സെമ്പൻ കോവിൽ തരങ്കംബാടിയിലെ വിമൽ രാജ് (27) എന്നിവരെയാണ് എസ്ഐ
കെ. എം. ഉണ്ണിമായയും സംഘവും പിടികൂടിയത്. ഇന്നലെ രാത്രി എട്ടോടെ ചെമ്പിലോട് കോയ്യോട് വേങ്ങിലോട് വായനശാലയ്ക്ക് സമീപം റോഡിലാണ് മനുഷ്യജീവന് അപകടകരമാംവിധം പടക്ക ശേഖരം കടത്തിയ തമിഴ്നാട് രജിസ്ട്രേഷൻ നന്പർ ലോറി പിടികൂടിയത്.
25 കാർഡ്ബോർഡിൽ സൂക്ഷിച്ച 857.600 കിലോഗ്രാം അനധികൃത പടക്ക ശേഖരമാണ് പോലീസ് സംഘം പിടികൂടിയത്. ലോറിയും പടക്ക ശേഖരവും പോലീസ് കസ്റ്റഡിയിലെടുത്തു.
Tags : Three arrested nattuvishesham local news