x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​വ​റ​ട്ടിയിൽ ഗൃ​ഹ​നാ​ഥ​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച മൂ​ന്നുപേർ അ​റ​സ്റ്റിൽ


Published: April 23, 2026 12:47 AM IST | Updated: April 23, 2026 12:47 AM IST

ഗൃ​ഹ​നാ​ഥ​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ അറസ്റ്റിലായ ന​മ്പു​ള്ളി സ​ന്ദീ​പ്, വ​ടു​ക്കും​ത്ത​ല​വീ​ട്ടി​ൽ മു​കേ​ഷ് , കാ​ര്യാ​ട​ൻ വീ​ട്ടി​ൽ അ​മ​ൽ​ജി​ത്ത് എ​ന്നി​വ​ർ.

പാ​വ​റ​ട്ടി: വ​ള​ർ​ത്തുനാ​യ​യെ ക​ല്ലെ​റി​ഞ്ഞ​തു​മാ​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഗൃ​ഹ​നാ​ഥ​നെ വ​ധി​ക്കാ​ൻശ്ര​മി​ച്ച മൂ​ന്നുപേ​രെ പാ​വ​റ​ട്ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
ഏ​നാ​മാ​വ് ക​രു​വ​ന്ത​ല സ്വ​ദേ​ശി​ക​ളാ​യാ​യ ന​മ്പു​ള്ളി സ​ന്ദീ​പ്, വ​ടു​ക്കും​ത്ത​ല​വീ​ട്ടി​ൽ മു​കേ​ഷ് , കാ​ര്യാ​ട​ൻ വീ​ട്ടി​ൽ അ​മ​ൽ​ജി​ത്ത് എ​ന്നി​വ​രെ​യാ​ണ് പാ​വ​റ​ട്ടി എ​സ് എ​ച്ച്ഒ ​ആ​ന്‍റണി ജോ​സ​ഫ് നെ​റ്റോ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​രു​വ​ന്ത​ല ക​റു​പ്പും വീ​ട്ടി​ൽ ഇ​ബ്രാ​ഹിം മ​ക​ൻ ആ​രി​ഫി​നെ​യാ​ണ് പ്ര​തി​ക​ൾ ആ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് മ​ർ​ദി​ച്ച​ത്. ആ​രി​ഫി​ന്‍റെ വീ​ട്ടി​ൽ വ​ള​ർ​ത്തു​ന്ന നാ​യ​യെ ക​ല്ലെ​റി​ഞ്ഞ​ത് ആ​രി​ഫ് ചോ​ദ്യം ചെ​യ്യു​ക​യും തു​ട​ർ​ന്ന് ത​ർ​ക്ക​മാ​വു​ക​യു​മാ​യി​രു​ന്നു.
തു​ട​ർ​ന്ന് പ്ര​തി​ക​ൾ മൂ​ന്നു​പേ​രും ചേ​ർ​ന്ന് ആ​യു​ധ​ങ്ങ​ൾ കൊ​ണ്ട് ആ​രി​ഫി​നെ​യും ആ​രി​ഫി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളെയും​ മ​ർ​ദി​ക്കു​ക​യും ആ​രി​ഫി​ന്‍റെ സ്കൂ​ട്ട​ർ ത​ല്ലിത്ത​ക​ർ​ക്കു​ക​യും ചെ​യ്ത​താ​യാ​ണ് പ​രാ​തി. സം​ഭ​വ​ത്തി​ൽ പാ​വ​റ​ട്ടി പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Tags : Three arrested nattuvishesham local news

Recent News

Corehub Up