വടക്കഞ്ചേരി: ദേശീയപാത പന്തലാംപാടം നീലിപ്പാറയ്ക്കുസമീപം കാർ നിയന്ത്രണംതെറ്റി കോൺക്രീറ്റ് ബാരിക്കേഡിലിടിച്ച് തലകീഴായിമറിഞ്ഞ് മൂന്നുപേർക്ക് പരിക്കേറ്റു. ആലത്തൂർ വാനൂർ മരുതംകാട് സന വീട്ടിൽ ബീഫാത്തിമ (80), മക്കളായ സാറാബി (65), ഇസ്മയിൽ (60) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകീട്ടായിരുന്നു അപകടം. തൃശൂർ ഭാഗത്തുനിന്നും വരികയായിരുന്നു കാർ. ഇസ്മയിലാണ് വാഹനമോടിച്ചിരുന്നത്. എതിർദിശയിൽ നിന്നുവന്ന മറ്റൊരു വാഹനം നീലിപ്പാറയിലെ യുടേൺവഴി പെട്ടെന്ന് കടന്നപ്പോൾ വശത്തേക്കു വെട്ടിച്ച കാർ കോൺക്രീറ്റ് ബാരിക്കേഡിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. സ്ഥലത്തെത്തിയ നാട്ടുകാർ ചേർന്നാണ് യാത്രക്കാരെ പുറത്തെടുത്തത്. തുടർന്ന് വാണിയംപാറ 108 ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഹൈവെ പോലീസും പന്നിയങ്കര ടോൾ കരാർ കമ്പനി അധികൃതരും സ്ഥലത്തെത്തിയിരുന്നു.
Tags : Three injured nattuvishesham local news