മണ്ണംപേട്ട കരുവാപ്പടിയിൽ അപകടത്തില്‍പ്പെട്ട ഓട്ടോറിക്ഷ.
മണ്ണംപേട്ട: കരുവാപ്പടിയില്‍ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്കു പരിക്കേറ്റു. പുളിഞ്ചോട് സ്വദേശിയായ ഓട്ടോ യാത്രക്കാരിക്കും ബൈക്ക് യാത്രക്കാര്‍ക്കുമാണു പരിക്കേറ്റത്. മൂക്കിനു പരിക്കേറ്റ യാത്രക്കാരിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബൈക്ക് യാത്രക്കാരുടെ പരിക്ക് സാരമുള്ളതല്ല. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെ കരുവാപ്പടി സെന്ററിലായിരുന്നു അപകടം.
മണ്ണംപേട്ട ഭാഗത്തേക്കു പോയിരുന്ന ഓട്ടോ പ്രധാന റോഡിലേക്ക് കടന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് നിയന്ത്രണംവിട്ട ഓട്ടോ കാനയില്‍ ഇടിച്ചാണ് നിന്നത്.
Tags : Three injured nattuvishasham local news