കോലഴി: അമിതവേഗത്തിലെത്തിയ ഓട്ടോറിക്ഷ ബസിനു പിന്നിലിടിച്ച് മൂന്നുപേർക്കു പരിക്ക്. കോലഴി ബസ് സ്റ്റോപ്പിനു സമീപമുണ്ടായ അപകടത്തിൽ ഓട്ടോയിലുണ്ടായിരുന്ന കോലഴി, കൊട്ടേക്കാട് സ്വദേശികൾക്കാണു പരിക്കേറ്റത്. രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്.
തിരൂർ ബാറിനു മുന്നിൽനിന്നു മൂന്നു യാത്രക്കാരുമായി വന്ന ഓട്ടോ, കോലഴി ബസ് സ്റ്റോപ്പിൽനിന്ന് യാത്രക്കാരെ കയറ്റി മുന്നോട്ടെടുക്കാൻ ശ്രമിക്കുകയായിരുന്ന ബസിൽ ഇടിക്കുകയായിരുന്നു.
ഓട്ടോയുടെ മുൻഭാഗം പൂർണമായും തകർന്നു. മുൻവശത്ത് കുടുങ്ങിപ്പോയ ഡ്രൈവറെ നാട്ടുകാർ ഏറെ പരിശ്രമിച്ച് ഒരു ഭാഗം പൊളിച്ചാണു പുറത്തെടുത്തത്. പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. പ്രദേശത്ത് ഏറെനേരം ഗതാഗതതടസവും നേരിട്ടു.
Tags : Three injured condition after Nattuvishesham Districte news