എംഡിഎം എയുമായി പിടിയിലായ സിറാജ്, മുഹമ്മദ് റാഷിദ് മിഖായേൽ.
പൂക്കോട്ടുംപാടം: 60 ഗ്രാം എംഡിഎംഎയും എയർ ഗണ്ണുമായി മൂന്നുപേര്‍ അറസ്റ്റില്‍. വില്‍പ്പനയ്ക്കായി ബാംഗ്ലൂരില്‍നിന്ന് കാറില്‍ കടത്തിക്കൊണ്ടുവന്ന എംഡിഎം എയുമായി മമ്പാട് തണ്ടിലാന് സിറാജ് (33), കരിപ്പൂര്‍ കൈതക്കോട് മോല്വിലാക്കല് മുഹമ്മദ് റാഷിദ് (29), പുല്‍പ്പറ്റ കുഴിയംപറമ്പ് കുറ്റിക്കാട്ടില്‍ മിഖായേല്‍ (24) എന്നിവരെയാണ് സിഐ വിഷ്ണു അറസ്റ്റ് ചെയ്തത്.
രഹസ്യവിവരത്തെത്തുടര്‍ന്ന് അമരമ്പലം സൗത്തില്‍ രാത്രി നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ഇവര്‍ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. 35,000 രൂപയും ഒരു എയര്‍ ഗണ്ണും ഇലക്ട്രോണിക് ത്രാസും കണ്ടെടുത്തിട്ടുണ്ട്. ബാംഗ്ലൂരില്‍നിന്ന് കേരളത്തിലേക്ക് രാസലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായത് . പിടികൂടിയ എംഡിഎംഎയ്ക്ക് വിപണിയില്‍ രണ്ട് ലക്ഷത്തോളം രൂപ വില വരും. പ്രതികളെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി.
ഡാന്‍സാഫ് അംഗങ്ങളായ സുനില്‍ മമ്പാട്, അഭിലാഷ് കൈപ്പിനി, കെ.ടി. ആഷിഫ് അലി, ടി. നിബിന്‍ദാസ്, ജിയോ ജേക്കബ്, പി .സജീഷ് എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
Tags : Local News Nattuvishesham Malappuram