കോട്ടയം: നഗരത്തിലെ തട്ടുകടകള്‍ക്കും ബജിക്കടകള്ക്കും ഇന്നു മുതല്‍ സമയനിയന്ത്രണം. ബജിക്കടകള്‍ വൈകുന്നേരം നാലു മുതല്‍ രാത്രി എട്ടുവരെയും തട്ടുകടകള്‍ക്ക് രാത്രി എട്ടു മുതല്‍ 12 വരെയുമാണ് പ്രവര്‍ത്തന സമയം.
രാവിലെ മുതല്‍ രാത്രി വരെ നിയന്ത്രണമില്ലാതെ ബജിക്കടകള്‍ പ്രവര്‍ത്തിക്കുന്നതും വൈകുന്നേരം മുതല്‍ പുലര്‍ച്ചെ വരെ തട്ടുകടകള്‍ പ്രവര്‍ത്തിക്കുന്നതുമായ സാഹചര്യത്തിലാണ് നഗരസഭയുടെ നടപടി.
തെരുവോര കച്ചവടത്തിന്റെ എല്ലാ യൂണിയനുകളുമായി ചര്‍ച്ച ചെയ്താണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയിരിക്കുന്നത്. ഒരു സ്ഥാപനം നടത്തുന്നയാള്‍ക്ക് മറ്റൊരു സ്ഥാപനം അനുവദിക്കില്ലെന്നും നഗരസഭ ചെയര്മാന് എം.പി. സന്തോഷ് കുമാര്‍ പറഞ്ഞു.