ടാക്സും ഫിറ്റ്ന്സുമില്ലാതെ ഓടിയ ടിപ്പര്‍ ലോറി പാറശാല ആര്‍ടിഒ പിടികൂടിയപ്പോള്‍.
പാറശാല: പാറശാല ആര്‍ടിഒ പരിധിയില്‍ മതിയായ രേഖകളില്ലാതെ ഓടിയ തമിഴ്നാട് രജിസ്ട്രേഷനിലുള്ള ടിപ്പര്‍ ലോറി പിടികൂടി. കേരള തമിഴ്നാട് അതിര്‍ത്തിയിൽ ഓടിയിരുന്ന ടിപ്പറിന്റെ ഡ്രൈവർക്ക് ലൈസന്‍സുമില്ലായിരുന്നു. റോഡിലൂടെ ഓടാനുള്ള ഒരു രേഖയുമില്ലാത്ത വാഹനം പാറശാല ആര്‍ടിഒ സംഘമാണു പിടികൂടിയത്. പിടികൂടിയ വാഹനത്തിന് 28,500 രൂപ പിഴച്ചുമത്തി.
കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ മതിയായ രേഖകളില്ലാതെ ടിപ്പര്‍ വാഹനങ്ങള്‍ മരണപാച്ചില്‍ നടത്തുന്നുണ്ടെന്ന് ആര്‍ടിഒക്ക് ലഭിച്ച വിവരത്തെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ സുനില്‍രാജിന്റെ നേതൃത്വത്തിലാണ് വാഹനത്തെ പിടികൂടി പിഴ ചുമത്തിയത്.
Tags : Local News Nattuvishesham Thiruvananthapuram