x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണാ​വ​ധി​ക്ക് ഒ​രു​ങ്ങി ജി​ല്ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍

വെബ് ഡെസ്ക്
Published: August 21, 2026 01:18 AM IST | Updated: August 21, 2026 01:18 AM IST

ക​ട​ലു​ണ്ടി പ​ക്ഷി​സ​ങ്കേ​ത കേന്ദ്രം

മ​ല​പ്പു​റം: ഓ​ണാ​വ​ധി​ക്കാ​ല​ത്ത് സ​ഞ്ചാ​രി​ക​ളെ വേ​റി​ട്ട അ​നു​ഭ​വ​ങ്ങ​ളോ​ടെ വ​ര​വേ​ല്‍​ക്കാ​ന്‍ ജി​ല്ല​യി​ലെ പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ള്‍ സ​ജ്ജം. മ​ല​യോ​ര സൗ​ന്ദ​ര്യ​വും തീ​ര​ദേ​ശ ദൃ​ശ്യ​ങ്ങ​ളും ഒ​രു​പോ​ലെ സ​മ്മേ​ളി​ക്കു​ന്ന ജി​ല്ല​യി​ല്‍ ഇ​ത്ത​വ​ണ കൂ​ടു​ത​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് ഓ​ണാ​വ​ധി ആ​ഘോ​ഷി​ക്കാ​ന്‍ ത​ക്ക മു​ന്നൊ​രു​ക്ക​ങ്ങ​ളാ​ണ് ജി​ല്ല​യി​ലെ പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം ന​ട​ത്തി​യി​ട്ടു​ള്ള​ത്. പാ​ര്‍​ക്കു​ക​ളു​ടെ ന​വീ​ക​ര​ണം, സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം എ​ന്നി​വ പൂ​ര്‍​ത്തി​യാ​ക്കി ജി​ല്ലാ ടൂ​റി​സം പ്രൊ​മോ​ഷ​ന്‍ കൗ​ണ്‍​സി​ലും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. മ​ല​പ്പു​റം ന​ഗ​ര​മ​ധ്യ​ത്തി​ലെ കോ​ട്ട​ക്കു​ന്ന് വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ല്‍ കു​ട്ടി​ക​ളു​ടെ പാ​ര്‍​ക്ക്, വാ​ട്ട​ര്‍ പാ​ര്‍​ക്ക്, ഓ​പ്പ​ണ്‍ എ​യ​ര്‍ തി​യേ​റ്റ​ര്‍, ലൈ​റ്റ് ആ​ന്‍​ഡ് സൗ​ണ്ട് ഷോ ​എ​ന്നി​വ ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ങ്ങ​ളോ​ടെ പ്ര​വ​ര്‍​ത്തി​ക്കും.

അ​രി​മ്പ്ര മി​നി ഊ​ട്ടി​യി​ലും കൊ​ടി​കു​ത്തി​മ​ല​യി​ലും സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​ക്ക​ഴി​ഞ്ഞു. സ​മു​ദ്ര​നി​ര​പ്പി​ല്‍നി​ന്ന് ആ​യി​ര​ത്തി​ല​ധി​കം അ​ടി ഉ​യ​ര​ത്തി​ലു​ള്ള മി​നി ഊ​ട്ടി​യും മ​ല​പ്പു​റ​ത്തി​ന്‍റെ ഊ​ട്ടി എ​ന്ന​റി​യ​പ്പെ​ടു​ന്ന കൊ​ടി​കു​ത്തി​മ​ല​യും മ​ഞ്ഞു​മൂ​ടി​യ മ​ല​നി​ര​ക​ളു​ടെ ഭം​ഗി ആ​സ്വ​ദി​ക്കാ​ന്‍ എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളാ​ല്‍ സ​ജീ​വ​മാ​കും.
നി​ല​മ്പൂ​ര്‍ തേ​ക്ക് മ്യൂ​സി​യ​വും ആ​ഡ്യ​ന്‍​പാ​റ​യും വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ ഏ​റെ എ​ത്തു​ന്ന മേ​ഖ​ല​ക​ളാ​ണ്. ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ തേ​ക്ക് മ്യൂ​സി​യം, ക​നോ​ലി പ്ലോ​ട്ട്, വ​നാ​ന്ത​രീ​ക്ഷ​ത്തി​ലെ ആ​ഡ്യ​ന്‍​പാ​റ, കേ​ര​ളം​കു​ണ്ട് വെ​ള്ള​ച്ചാ​ട്ട​ങ്ങ​ള്‍ എ​ന്നി​വ പ്ര​കൃ​തി​ സ്നേ​ഹി​ക​ള്‍​ക്ക് മി​ക​ച്ച അ​നു​ഭ​വ​മേ​കും.

കാ​യ​ലും ക​ട​ലും ചേ​രു​ന്ന മ​നോ​ഹ​ര​മാ​യ ക​ട​ലു​ണ്ടി പ​ക്ഷി​സ​ങ്കേ​തം, പൊ​ന്നാ​നി പ​ടു​താ​ഴം പ​ടി​ഞ്ഞാ​റെ​ക്ക​ര ബീ​ച്ചു​ക​ള്‍ എ​ന്നി​വ സൂ​ര്യാ​സ്ത​മ​യം കാ​ണാ​നെ​ത്തു​ന്ന​വ​ര്‍​ക്കാ​യി ഒ​രു​ങ്ങി​യി​ട്ടു​ണ്ട്. താ​നൂ​ര്‍ തൂ​വ​ല്‍​തീ​രം പാ​ര്‍​ക്കി​ലും വ​ലി​യ തോ​തി​ലു​ള്ള വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ ഇ​ത്ത​വ​ണ എ​ത്തു​മെ​ന്ന് ത​ന്നെ​യാ​ണ് ക​ണ​ക്കു​കൂ​ട്ട​ല്‍. ഇ​തി​നെ​ല്ലാം പു​റ​മേ സ്വ​കാ​ര്യ അ​മ്യൂ​സ്‌​മെ​ന്റ് പാ​ര്‍​ക്കു​ക​ളി​ലും ഓ​ണാ​വ​ധി​ക്കാ​ല​ത്ത് തി​ര​ക്കേ​റും.

Tags : Nattuvishesham Local News Tourist

Recent News

Corehub Up