x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ങ്ങാ​ടി​പ്പു​റ​ത്തെ ഗ​താ​ഗ​ത​ക്കു​രു​ക്ക്: നാ​റ്റ്പാ​ക് പ​രി​ശോ​ധ​ന ന​ട​ത്തും

വെബ് ഡെസ്ക്
Published: July 31, 2026 01:19 AM IST | Updated: July 31, 2026 01:19 AM IST

അ​ങ്ങാ​ടി​പ്പു​റം: അ​ങ്ങാ​ടി​പ്പു​റം ടൗ​ണ​ലെ അ​തി​രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത കു​രു​ക്ക് പ​ഠി​ക്കാ​ൻ നാ​റ്റ്പാ​ക് വി​ദ​ഗ്ധ സം​ഘം ഇ​ന്നും നാ​ളെ​യു​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ ദി​വ​സം പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​കെ. ബ​ഷീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​ർ​ന്ന യോ​ഗ​ത്തി​ൽ നാ​ക്പാ​ക് പ​ഠ​നം ന​ട​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശം എം​എ​ൽ​എ മു​ന്നോ​ട്ടു​വ​ച്ചി​രു​ന്നു.

അ​ങ്ങാ​ടി​പ്പു​റം, പെ​രി​ന്ത​ൽ​മ​ണ്ണ ടൗ​ണു​ക​ളി​ലെ വി​വി​ധ റോ​ഡു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് സ​ർ​വേ ന​ട​ത്തു​ക. അ​ങ്ങാ​ടി​പ്പു​റം ടൗ​ണ്‍, തി​രു​മാ​ന്ധാം​കു​ന്ന് ജം​ഗ്ഷ​ൻ, പെ​രി​ന്ത​ൽ​മ​ണ്ണ ടൗ​ണ്‍, ജൂ​ബി​ലി ജം​ഗ്ഷ​ൻ, ബൈ​പാ​സ് ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്നും നാ​ളെ​യും രാ​വി​ലെ ആ​റു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ​യാ​ണ് സ​ർ​വേ ന​ട​ക്കു​ക.

സി​സി​ടി​വി ഉ​പ​യോ​ഗി​ച്ച് ന​ട​ക്കു​ന്ന സ​ർ​വേ​യും റോ​ഡ് സൈ​ഡ് ഇ​ന്‍റ​ർ​വ്യു സ​ർ​വേ, റോ​ഡ് ഇ​ൻ​വെ​ന്‍റ​റി സ​ർ​വേ എ​ന്നി​വ​യാ​ണ് ഏ​ജ​ൻ​സി ന​ട​പ്പാ​ക്കു​ക. സ​ർ​വേ​യി​ൽ പാ​ല​ക്കാ​ട്, തൃ​ശൂ​ർ, ചെ​ർ​പ്പു​ള​ശേ​രി, നി​ല​ന്പൂ​ർ, മ​ല​പ്പു​റം, മ​ഞ്ചേ​രി, വ​ളാ​ഞ്ചേ​രി, കോ​ട്ട​ക്ക​ൽ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ പെ​ട്ടെ​ന്ന് എ​ത്തി​പ്പെ​ടു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും സ​ർ​വേ​യി​ൽ പ​രി​ശോ​ധി​ക്ക​പ്പെ​ടു​ക​യെ​ന്ന് മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ പ​റ​ഞ്ഞു.

Tags : Nattuvishesham Districtnews Angadippuram

Recent News

Corehub Up