x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ​താ​ഗ​തത​ട​സം: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ മ​തി​ൽ മാ​റ്റി നി​ർ​മി​ക്കാ​ൻ ന​ട​പ​ടി

വെബ് ഡെസ്ക്
Published: August 17, 2026 10:28 PM IST | Updated: August 17, 2026 10:28 PM IST

പ​ഴ​യ മ​തി​ൽ ഗ​താ​ഗ​തത​ട​സം നീ​ക്കാ​ൻ ന​ഗ​ര​സ​ഭ പൊ​ളി​ച്ചുമാ​റ്റു​ന്നു.

കാ​യം​കു​ളം: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ കി​ഴ​ക്ക് ഭാ​ഗ​ത്തു കൂ​ടി​ ദേ​ശീ​യ​പാ​ത​യി​ലേ​ക്കു പോ​കു​ന്ന റോ​ഡി​ലെ ഗ​താ​ഗ​ത ത​ട​സം ഒ​ഴി​വാ​ക്കാ​നും റോ​ഡി​ന് വീ​തി​കൂ​ട്ടാ​നും ന​ഗ​ര​സ​ഭ തീ​രു​മാ​നി​ച്ചു. ഇ​തേത്തുട​ർ​ന്ന് ആ​ശു​പ​ത്രി​യു​ടെ തെ​ക്ക് പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തെ പ​ഴ​യ മ​തി​ൽ പൊ​ളി​ച്ചുമാ​റ്റി. റോ​ഡ് സൗ​ക​ര്യ​ത്തി​നാ​യി ര​ണ്ടു മീ​റ്റ​ർ അ​ക​ത്തേ​ക്കു മാ​റ്റി പു​തി​യ മ​തി​ൽ നി​ർ​മി​ക്കു​മെ​ന്ന് ചെ​യ​ർ​മാ​ൻ ശ​ര​ത് ലാ​ൽ പ​റ​ഞ്ഞു.

2014ൽ ​യു​ഡി​എ​ഫ് ന​ഗ​രഭ​ര​ണ​കാ​ല​ത്താ​ണ് എ​ഇ​ഒ ഓ​ഫീ​സ് മു​ത​ൽ വ​ട​ക്കോ​ട്ടു​ള്ള ഹൈ​സ്കൂ​ൾ മ​തി​ൽ ഭാ​ഗ​ങ്ങ​ളും ആ​ശു​പ​ത്രി മ​തി​ൽ ഭാ​ഗ​ങ്ങ​ളും ര​ണ്ടു മീ​റ്റ​ർ മാ​റ്റി ന​ഗ​ര​സ​ഭ റോ​ഡ് വി​പു​ലീ​ക​രി​ച്ച​ത്. ഈ ​റോ​ഡി​ലെ വീ​തി വ​ർ​ധി​പ്പി​ക്കു​ന്ന​തോ​ടെ ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ​ക്ക് ത​ട​സ​മി​ല്ലാ​തെ ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.

Tags : Traffic NattuVishasham DistrictNews

Recent News

Corehub Up