പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ഓണം വാരാഘോഷ സമാപന ഘോഷയാത്ര, ഉപരാഷ്ട്രപതിയുടെ സന്ദർശനം എന്നിവ പ്രമാണിച്ച് നഗരത്തിൽ ഇന്നും നാളെയുമായി ഗതാഗത നിയന്ത്രണങ്ങളും പാർക്കിംഗ് ക്രമീകരണങ്ങളും ഏർപ്പെടുത്തി. ഉച്ചയ്ക്ക് രണ്ട് മുതൽ കവടിയാർ - വെള്ളയമ്പലം - മ്യൂസിയം - എൽഎംഎസ് - സ്റ്റാച്യു - ഓവർബ്രിഡ്ജ് - പഴവങ്ങാടി - കിഴക്കേകോട്ട - വെട്ടിമുറിച്ചകോട്ട - മിത്രാനന്ദപുരം - പടിഞ്ഞാറേക്കോട്ട - ഈഞ്ചയ്ക്കൽ - കല്ലുമ്മൂട് വരെയുള്ള പ്രധാന പാതകളിലും ഇടറോഡുകളിലും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.
ഉപരാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് നാളെ രാവിലെ അഞ്ച് മുതൽ ഒന്പതു വരെയും ഡൊമസ്റ്റിക് എയർപോർട്ട്, ശംഖുംമുഖം ഭാഗത്തുനിന്ന് ചാക്കയിലേക്കും, ചാക്കയിൽ നിന്ന് ആശാൻ സ്ക്വയർ - ലോക്ഭവൻ ഭാഗത്തേക്കും വാഹനഗതാഗതം നിരോധിച്ചു.
എംസി റോഡിൽ നിന്നും തമ്പാനൂർ/കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ടതും തിരിച്ചു വരേണ്ടതുമായ വലിയ വാഹനങ്ങൾ മണ്ണന്തല നിന്നും തിരിഞ്ഞ് കടപ്പനകുന്ന്-പേരൂർക്കട-പൈപ്പിൻമൂട്-ശാസ്തമംഗലം-ഇടപ്പഴിഞ്ഞി-എസ്എംസി-വഴുതക്കാട്-തൈക്കാട് വഴിയും, ചെറിയ വാഹനങ്ങൾ പരുത്തിപ്പാറ-മുട്ടട-അമ്പലമുക്ക്-ഊളമ്പാറ-ശാസ്തമംഗലം-ഇടപ്പഴിഞ്ഞി-എസ്.എം.സി-വഴുതക്കാട്-തൈക്കാട് വഴിയും പോകേണ്ടതാണ്.
കഴക്കൂട്ടം ഭാഗത്തു നിന്നും കിഴക്കേക്കോട്ട-തമ്പാനൂർ ഭാഗത്തേക്ക് പോകേണ്ടതും തിരിച്ചു വരേണ്ടതുമായ വാഹനങ്ങൾ കഴക്കൂട്ടം ഫ്ലൈഓവർ-മുക്കോലക്കൽ-കുഴിവിള-ചാക്ക ഫ്ലൈ ഓവർ-ഈഞ്ചക്കൽ-കൊത്തളം-സുഭാഷ് നഗർ-അട്ടക്കുളങ്ങര-കിള്ളിപ്പാലം വഴി പോകേണ്ടതാണ്. പട്ടം ഭാഗത്തു നിന്നും തമ്പാനൂർ/കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ടതും തിരിച്ചു വരേണ്ടതുമായ വാഹനങ്ങൾ പട്ടം-മരപ്പാലം-കവടിയാർ-ഗോൾഫ്ലിങ്ക്സ്-പൈപ്പിൻമൂട്-ശാസ്തമംഗലം-ഇടപ്പഴിഞ്ഞി-എസ്.എം.സി-തൈക്കാട് വഴിയും പോകേണ്ടതാണ്.
പേരൂർക്കട ഭാഗത്തു നിന്നും തമ്പാനൂർ/കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ടതും തിരിച്ചു വരേണ്ടതുമായ വാഹനങ്ങൾ പേരൂർക്കട-പൈപ്പിൻമൂട്-ശാസ്തമംഗലം-ഇടപ്പഴിഞ്ഞി-എസ്.എം.സി-വഴുതക്കാട്-തൈക്കാട് വഴിയോ, പേരൂർക്കട-പൈപ്പിൻമൂട്-ശാസ്തമംഗലം-ഇടപ്പഴിഞ്ഞി-ജഗതി-മേട്ടുക്കട വഴിയോ പോകേണ്ടതാണ്.
പേട്ട ഭാഗത്തു നിന്നും തമ്പാനൂർ/കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ടതും തിരിച്ചു പോകേണ്ടതുമായ വാഹനങ്ങൾ പാറ്റൂർ-വഞ്ചിയൂർ-ഉപ്പിടാംമൂട്-തകരപറമ്പ് ഫ്ലൈഓവർ-കിള്ളിപ്പാലം വഴി പോകേണ്ടതാണ്. തിരുവല്ലം ഭാഗത്തു നിന്നും തമ്പാനൂർ ഭാഗത്തേക്ക് പോകേണ്ടതും തിരിച്ചു പോകേണ്ടതുമായ വാഹനങ്ങൾ അട്ടക്കുളങ്ങര-കിള്ളിപ്പാലം-ചുരക്കാട്ടുപാളയം വഴി പോകേണ്ടതാണ്.
കിഴക്കേകോട്ടയിൽ നിന്നും ചാക്ക ഭാഗത്തേക്ക് പോകേണ്ടതും തിരിച്ച് പോകേണ്ടതുമായ വാഹനങ്ങൾ അട്ടക്കുളങ്ങര-ഈഞ്ചക്കൽ-ചാക്ക വഴി പോകേണ്ടതാണ്.
കിഴക്കേകോട്ടയിൽ നിന്നും തമ്പാനൂർ, കരമന, പാപ്പനംകോട് ഭാഗത്തേയ്ക്ക് പോകേണ്ടതും തിരിച്ച് പോകേണ്ടതുമായ വാഹനങ്ങൾ അട്ടക്കുളങ്ങര-കിള്ളിപ്പാലം വഴി പോകേണ്ടതാണ്. ഘോഷയാത്ര കടന്നുപോകുന്ന കവടിയാർ മുതൽ കല്ലുമ്മൂട് വരെയുള്ള റൂട്ടിലും, വെള്ളയമ്പലം - വഴുതക്കാട് - തൈക്കാട്, റ്റി റ്റി സി - ദേവസ്വം ബോർഡ് - നന്തൻകോട്, ബേക്കറി ജങ്ഷൻ - ആശാൻ സ്ക്വയർ - പി എം ജി , തമ്പാനൂർ - കിള്ളിപ്പാലം - അട്ടക്കുളങ്ങര, ആയുർവേദ കോളേജ് - പാറ്റൂർ റോഡുകളിലും പൂർണമായും പാർക്കിംഗ് നിരോധിച്ചു.
ലോക്ഭവൻ പരിധിയിൽ ഡ്രോൺ നിരോധനം
തിരുവനന്തപുരം: ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്റെ തിരുവനന്തപുരം സന്ദർശനത്തോടനുബന്ധിച്ച് ലോക്ഭവന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വ്യോമമേഖല റെഡ് സോൺ ആയി പ്രഖ്യാപിച്ചു. ഈ പ്രദേശത്ത് ഡ്രോണുകളോ മറ്റ് വ്യോമ ഉപകരണങ്ങളോ പറത്തുന്നത് പൂർണമായും നിരോധിച്ചിട്ടുള്ളതായി സിറ്റി പോലീസ് കമ്മീഷണർ ഡോ. അരുൾ ആർ. ബി. കൃഷ്ണ അറിയിച്ചു.