അങ്കമാലി: മഹാത്മാഗാന്ധി സര്‍വകലാശാല നാഷണല്‍ സര്‍വീസ് സ്കീമിന്റെ (എന്‍എസ്എസ്) ആഭിമുഖ്യത്തില്‍ പുതുതായി ചുമതലയേറ്റ പ്രോഗ്രാം ഓഫീസര്‍മാര്‍ക്ക് റെസിഡന്‍ഷ്യല്‍ പരിശീലനം നല്കി. ഡി പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ നടത്തിയ ക്യാമ്പ് എംജി യൂണിവേഴ്സിറ്റി വിസി ഡോ. ഡി. മാവൂത്തു ഉദ്ഘാടനം ചെയ്തു.
കേരള, ലക്ഷദ്വീപ് എന്‍എസ്എസ് റീജിയണല്‍ ഡയറക്ടര്‍ വൈ.എം. ഉപ്പിന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എംജി സര്‍വകലാശാല എന്‍എസ്എസ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഡോ. ഇ.എന്‍. ശിവദാസന്‍, കേരള റീജിയണല്‍ ഡയറക്ടറേറ്റ് യൂത്ത് ഓഫീസര്‍ പീയൂഷ് പരഞ്ജപെ, ഡി പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജര്‍ ഫാ. റോബിന് ചിറ്റൂപ്പറമ്പില്‍, പ്രിന്‍സിപ്പല്‍ ഫാ.ഡോ. ജോണി ചാക്കോ മംഗലത്ത്, ഡി പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. എം.എസ്. അനീഷ് എന്നിവര്‍ പ്രസംഗിച്ചു.
Tags : Training camp NSS Programme