സെക്രട്ടറിയെ ഡിവൈഎഫ്ഐ പ്രവർത്തകർ ഉപരോധിച്ചപ്പോൾ.
പൂവച്ചൽ: കല്ലാമം 81-ാം നമ്പർ അങ്കണവാടിക്ക് മുകളിലേക്ക് സ്വകാര്യ വ്യക്തിയുടെ വസ്തുവിലെ മരങ്ങൾ ചാഞ്ഞുനിൽക്കുന്നത് കുട്ടികൾക്ക് അപകടഭീഷണിയാകുന്നതായി പരാതി. മരം മുറിച്ചുമാറ്റാൻ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകർ പൂവച്ചൽ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. രാവിലെ പത്തുമണിയോടെയായിരുന്നു സമരം.
വസ്തു ഉടമയോട് മരം മുറിച്ചുമാറ്റാൻ ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. ഈ വർഷം ജനുവരിയിൽ വില്ലേജ് ഓഫീസിലും പരാതി നൽകിയിരുന്നു. തുടർന്ന് വസ്തു ഉടമയ്ക്ക് വില്ലേജ് ഓഫീസിൽനിന്നു നോട്ടീസ് നൽകിയെങ്കിലും മരം മുറിച്ചുമാറ്റിയില്ലെന്നാണ് വിവരം.
ഡിവൈഎഫ്ഐ കാട്ടാക്കട ബ്ലോക്ക് സെക്രട്ടറി ഷൈൻ, വിഘ്നേഷ്, ശരത്, അമൽ, പൂവച്ചൽ മേഖല സെക്രട്ടറി സെയ്ത്, അൽത്താഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം.
Tags : Nattuvishesham DistrictNews DeepikaNews protest