x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​റ്റി​ലും മ​ഴ​യി​ലും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വൈ​ദ്യുതി ലൈ​നുകൾ തകർന്നു

വെബ് ഡെസ്ക്
Published: August 1, 2026 11:40 PM IST | Updated: August 1, 2026 11:40 PM IST

മ​രം ക​ട​പു​ഴ​കി വൈ​ദ്യു​തി ലൈനിലേക്ക് വീ​ണ നി​ല​യി​ൽ.

വൈക്കം: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണ് കെഎ​സ്ഇ​ബി വൈ​ക്കം സെ​ക്‌ഷന്‍റെ ഒ​ന്പ​ത് വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ ത​ക​ർ​ന്ന് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വൈ​ദ്യു​തി ത​ട​സ​പ്പെ​ട്ടു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി 10.30 ഓ​ടെ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും ടി​വി​പു​രം ചെ​മ്മ​ന​ത്തു​ക​ര​യി​ലും ഉ​ദ​യ​നാ​പു​രം ഇ​രു​മ്പൂ​ഴി​ക്ക​ര, കോ​വി​ല​ക​ത്തും​ക​ട​വ്, കോ​ടാ​ലി​ച്ചി​റ, കി​ളി​യാ​റ്റു​ന​ട, ശ്രീ ​നാ​രാ​യ​ണ​പു​രം,തേ​നാ​മി​റ്റം, തു​റു​വേ​ലി​ക്കു​ന്ന്, മ​ന​യ്ക്ക​ക്ക​ലി​ങ്ക്, തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് മ​ര​ങ്ങ​ൾ വീ​ണ് വൈ​ദ്യു​തി ത​ട​സ​പ്പെ​ട്ട​ത്.

ചെ​മ്മ​ന​ത്തു​ക​ര അ​റ​ത്ത​റ​പ​റ​മ്പി​ൽ 8 എ​ച്ച്ടി പോ​സ്റ്റുക​ളും, ഇ​രു​മ്പൂ​ഴി​ക്ക​ര​യി​ൽ ഒ​രു എ​ൽ​ടി ​പോ​സ്റ്റു​ം ഒ​ടി​ഞ്ഞു.​ 12 ഇടങ്ങളിൽ വൈ​ദ്യു​ത​ക​മ്പി പൊ​ട്ടി​യി​ട്ടു​ണ്ട്. പതിനഞ്ചിടത്ത് ഓ​ല​യും മ​ര​ച്ചി​ല്ല​ക​ളും വീ​ണ് വൈ​ദ്യു​തി ത​ട​സ​പ്പെ​ട്ടി​രു​ന്നു.

ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ ഭൂ​രി​ഭാ​ഗം സ്ഥ​ല​ങ്ങ​ളി​ലും ത​ക​രാ​ർ പ​രി​ഹ​രി​ച്ച് വൈ​ദ്യു​തി പു​നഃസ്ഥാ​പി​ച്ചു. ക​ന​ത്ത നാ​ശ​മു​ണ്ടാ​യ ചെ​മ്മ​ന​ത്തു​ക​ര​യി​ലെ അ​റ​ത്ത​റ​പ​റ​മ്പി​ലെ ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ശ്ര​മം ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​ന്നു. ഇ​വി​ടുത്തെ 120 കു​ടും​ബ​ങ്ങ​ൾ​ക്ക് ഇ​ന്ന് ഉ​ച്ച​യോ​ടെ വൈ​ദ്യു​തി ല​ഭ്യ​മാ​ക്കാ​നാ​കു​മെ​ന്ന് കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews Trees

Recent News

Corehub Up