x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ട്ട​പ്പാ​ടി ട്രൈ​ബ​ൽ ​ഡെവ​ലപ്മെ​ന്‍റ് അ​ഥോ​റി​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​ദി​വാ​സി സം​ഘ​ട​ന​ക​ൾ

വെബ് ഡെസ്ക്
Published: July 13, 2026 03:32 AM IST | Updated: July 13, 2026 03:32 AM IST

വി​വി​ധ ആ​ദി​വാ​സി സം​ഘ​ട​ന​ക​ളു​ടെ യോ​ഗം

അ​ഗ​ളി: അ​ട്ട​പ്പാ​ടി ആ​ദി​വാ​സി​ക​ളു​ടെ സ​മ​ഗ്ര​വി​ക​സ​നം, ശാ​ക്തീ​ക​ര​ണം മു​ൻ നി​ർ​ത്തി അ​ട്ട​പ്പാ​ടി ട്രൈ​ബ​ൽ അ​ഥോ​റി​റ്റി സ്ഥാ​പി​ക്കു​വാ​ൻ സ​ർ​ക്കാ​ർ മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്ന് ആ​ദി​വാ​സി​കൂ​ട്ടാ​യ്മ​യാ​യ ത​മ്പ് ഓ​ഫി​സ് അ​ങ്ക​ണ​ത്തി​ൽ കൂ​ടി​യ വി​വി​ധ ആ​ദി​വാ​സി സം​ഘ​ട​ന​ക​ളു​ടെ യോ​ഗം സ​ർ​ക്കാ​റി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു.

യോ​ഗം ത​മ്പ് സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റ് രാ​ജേ​ന്ദ്ര​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നൂ​റി​ന ക​ർ​മ​പ​രി​പാ​ടി​യി​ൽ​പ്പെ​ടു​ത്തി അ​ട​പ്പാ​ടി​ക്കാ​യി ട്രൈ​ബ​ൽ ഡെ​വ​ല​പ്മെ​ന്‍റ് അ​ഥോ​റി​റ്റി പ്ര​ഖ്യാ​പ​നം ന​ട​ത്തു​വാ​നു​ള്ള തീ​രു​മാ​നം സ​ർ​ക്കാ​ർ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​വ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

അ​ട്ട​പ്പാ​ടി​യി​ലെ ശി​ശു​മ​ര​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ര​വ​ധി ഫ​ണ്ടു​ക​ൾ വി​നി​യോ​ഗി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തി​ന്‍റെ സോ​ഷ്യ​ൽ ഓ​ഡി​റ്റ് യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്നും ക​മ്മി​റ്റി​യി​ൽ ആ​ദി​വാ​സി മേ​ഖ​ല​യി​ലെ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളെ​ക്കൂ​ടി ഉ​ൾ​പ്പെ​ടു​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

29 വി​വി​ധ വ​കു​പ്പു​ക​ൾ വ​ഴി 500 കോ​ടി​യോ​ളം രൂ​പ ട്രൈ​ബ​ൽ സ​ബ്പ്ലാ​ൻ​വ​ഴി അ​ട്ട​പ്പാ​ടി ആ​ദി​വാ​സി വി​ക​സ​ന​ത്തി​നാ​യി എ​ത്തി​യി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​ദി​വാ​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജി​സി​ഡി​എ മോ​ഡ​ൽ അ​ഥോ​റി​റ്റി​യു​ടെ ആ​വ​ശ്യ​ക​ത ഉ​യ​രു​ന്ന​തെ​ന്നും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. മു​ഖ്യ​മ​ന്ത്രി, ആ​ഭ്യ​ന്ത​ര​മ​ന്ത്രി, പ​ട്ടി​ക​വി​ഭാ​ഗ മ​ന്ത്രി എ​ന്നി​വ​രെ ഇ​തു​സം​ബ​ന്ധി​ച്ചു നേ​രി​ൽ​കാ​ണാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. കേ​ര​ള ആ​ദി​വാ​സി യൂ​ത്ത് ഫെ​ഡ​റേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ കാ​ർ​ത്യാ​യ​നി, പ​ണ​ലി, ത​ന്പ് പ്ര​തി​നി​ധി​ക​ളാ​യ കെ.​എ. രാ​മു, രേ​വ​തി ഉ​ദ​യ​കു​മാ​ർ, ഊ​ര്ജ​ദ്ദ് ഭാ​ര​വാ​ഹി വി​നോ​ജ സു​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Attappadi Tribal Nattuvishesham District News

Recent News

Corehub Up