x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​ലേ​പ്ലാ​വി​ലെ ര​ണ്ടു പാ​ല​ങ്ങ​ൾ യാ​ത്ര​ക്കാ​രെ കു​ഴ​പ്പി​ക്കു​ന്നു

വെബ് ഡെസ്ക്
Published: September 1, 2026 10:40 PM IST | Updated: September 1, 2026 10:40 PM IST

പൊ​ൻ​കു​ന്നം-​മ​ണി​മ​ല റോ​ഡി​ൽ മൂ​ലേ​പ്ലാ​വി​ലെ അ​ടു​ത്ത​ടു​ത്തു​ള്ള ര​ണ്ടു പാ​ല​ങ്ങ​ൾ.

മ​ണി​മ​ല: പു​ന​ലൂ​ർ-​മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന​പാ​ത​യി​ൽ പൊ​ൻ​കു​ന്നം-​മ​ണി​മ​ല റോ​ഡി​ൽ മൂ​ലേ​പ്ലാ​വി​ലെ അ​ടു​ത്ത​ടു​ത്താ​യു​ള്ള ര​ണ്ടു പാ​ല​ങ്ങ​ൾ യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കു​ന്നു. അ​പ​ക​ട​ങ്ങ​ളും ഇ​വി​ടെ പ​തി​വാ​കു​ന്നു.

സം​സ്ഥാ​ന പാ​ത നി​ർ​മി​ച്ച​പ്പോ​ൾ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന പാ​ല​ത്തി​നോ​ടു ചേ​ർ​ന്ന് പു​തി​യ പാ​ലം നി​ർ​മി​ച്ചു. ഇ​പ്പോ​ൾ വാ​ഹ​ന​ങ്ങ​ൾ യാ​തൊ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ തോ​ന്നും​പ​ടി പാ​യു​ന്നു. കൊ​ടു​ങ്ങൂ​ർ-​മ​ണി​മ​ല റോ​ഡും സം​സ്ഥാ​ന പാ​ത​യും ഇ​വി​ടെ​യാ​ണ് സം​ഗ​മി​ക്കു​ന്ന​ത്.

മ​ണി​മ​ല ഭാ​ഗ​ത്തു​നി​ന്ന് പൊ​ൻ​കു​ന്നം, കാ​ഞ്ഞി​ര​പ്പ​ള്ളി ഭാ​ഗ​ത്തേ​ക്കു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ര​ണ്ടു പാ​ല​ത്തി​ലൂ​ടെ​യും ക​ട​ന്നു​പോ​കു​ന്നു. ഇ​ത് കൊ​ടു​ങ്ങൂ​ർ ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ളു​മാ​യി അ​പ​ക​ട​ത്തി​നി​ട​യാ​ക്കു​ന്നു. മ​ണ്ഡ​ല​കാ​ല​ത്ത് അ​ന്യ​സം​സ്ഥാ​ന വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ക​ട​ന്നുപോ​കു​ന്ന​ത് ഇ​തു​വ​ഴി​യാ​ണ്.
ഈ ​ഭാ​ഗ​ത്ത് ഡ്രൈ​വ​ർ​മാ​രു​ടെ ആ​ശ​യ​ക്കു​ഴ​പ്പം ഒ​ഴി​വാ​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham DistrictNews

Recent News

Corehub Up