x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ന്ദ്ര​ത്തി​നെ​തി​രേ യു​ഡി​എ​ഫി​ന് മൗ​നം: കെ. രാ​ജ​ൻ എം​എ​ൽ​എ


Published: June 8, 2026 04:31 AM IST | Updated: June 8, 2026 04:31 AM IST

കൂ​ത്താ​ട്ടു​കു​ള​ത്ത് സം​ഘ​ടി​പ്പി​ച്ച കെ.​ടി. ജേ​ക്ക​ബ്, ജേ​ക്ക​ബ് ഫി​ലി​പ്പ്, കൂ​ത്താ​ട്ടു​കു​ളം മേ​രി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം കെ. ​രാ​ജ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കൂ​ത്താ​ട്ടു​കു​ളം: കേ​ന്ദ്ര​ത്തി​ലെ ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്കും കേ​ര​ള​ത്തോ​ടു​ള്ള അ​വ​ഗ​ണ​ന​യ്ക്കും മു​ന്നി​ൽ പൂ​ർ​ണ​മാ​യി അ​ടി​യ​റ​വ് പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് സം​സ്ഥാ​ന​ത്തെ വി.​ഡി. സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള യു​ഡി​എ​ഫ് സ​ർ​ക്കാ​രെ​ന്ന് സി​പി​ഐ ദേ​ശീ​യ കൗ​ൺ​സി​ൽ അം​ഗം കെ. ​രാ​ജ​ൻ എം​എ​ൽ​എ. ക​മ്യൂ​ണി​സ്റ്റ് നേ​താ​ക്ക​ളാ​യി​രു​ന്ന കെ.​ടി. ജേ​ക്ക​ബ്, ജേ​ക്ക​ബ് ഫി​ലി​പ്പ്, കൂ​ത്താ​ട്ടു​കു​ളം മേ​രി എ​ന്നി​വ​രു​ടെ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം കൂ​ത്താ​ട്ടു​കു​ളം കെ.​ടി ജേ​ക്ക​ബ്ബ് ടൗ​ൺ ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള​ത്തി​ന് അ​ർ​ഹ​ത​പ്പെ​ട്ട ഫ​ണ്ടു​ക​ളും വി​ഹി​ത​ങ്ങ​ളും കേ​ന്ദ്രം ബോ​ധ​പൂ​ർ​വം ത​ട​ഞ്ഞു​വെ​ച്ചി​ട്ടും അ​തി​നെ​തി​രെ ഒ​രു വാ​ക്കു​പോ​ലും ഉ​ച്ച​രി​ക്കാ​ൻ വി.​ഡി. സ​തീ​ശ​ൻ സ​ർ​ക്കാ​രി​ന് ധൈ​ര്യ​മി​ല്ല. പു​റ​മെ കേ​ര​ള​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളെ ഒ​ന്നൊ​ന്നാ​യി സ്വ​കാ​ര്യ​വ​ത്ക​രി​ക്കാ​നാ​ണ് യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം എ.​എ​സ്. രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൻ. അ​രു​ൺ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വ് തെ​ളി​യി​ച്ച പ്ര​തി​ഭ​ക​ൾ​ക്കു​ള്ള പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും, വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണ​വും സി​പി​ഐ സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം കെ.​എ​ൻ സു​ഗ​ത​ൻ നി​ർ​വ​ഹി​ച്ചു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up