x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡ് ന​വീ​ക​ര​ണ​ത്തി​ലെ അ​നി​ശ്ചി​താ​വ​സ്ഥ; അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലി​ന് ഗ്രാ​മ​സ​ഭ തീ​രു​മാ​നം

വെബ് ഡെസ്ക്
Published: September 3, 2026 05:19 AM IST | Updated: September 3, 2026 05:19 AM IST

എ​ട​ക്ക​ര: സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​രാ​തി​യി​ല്‍ റോ​ഡ് ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മു​ട​ങ്ങി​യ സം​ഭ​വ​ത്തി​ല്‍ ചു​ങ്ക​ത്ത​റ​യി​ല്‍ പ്ര​ത്യേ​ക ഗ്രാ​മ​സ​ഭ ചേ​ര്‍​ന്നു. കൈ​പ്പി​നി അ​മ്പ​ലപ്പൊ​യി​ല്‍ ച​ക്കു​റ്റി റോ​ഡി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി ഒ​രു വ​ര്‍​ഷ​മാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ന്ന​ലെ കൈ​പ്പി​നി അ​ങ്ങാ​ടി​യി​ല്‍ പ്ര​ത്യേ​ക ഗ്രാ​മ​സ​ഭ വി​ളി​ച്ചു​ചേ​ര്‍​ത്ത​ത്.

വി​ഷ​യ​ത്തി​ല്‍ അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ ഇ​ട​പെ​ട​ല്‍ ന​ട​ത്തു​മെ​ന്നും കോ​ട​തി​യി​ല്‍ കേ​സ് ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ ഇ​ട​പെ​ടു​മെ​ന്നും ഇ​തി​നാ​യി പ​ഞ്ചാ​യ​ത്ത് വ​ക്കീ​ലി​നെ നി​യ​മി​ച്ചി​ട്ടു​ണ്ടെ​ന്നും ഗ്രാ​മ​സ​ഭ​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് സി.​കെ. സു​രേ​ഷ് അ​റി​യി​ച്ചു. റോ​ഡ് വി​ക​സ​ന ജ​ന​കീ​യ സ​മി​തി ചെ​യ​ര്‍​മാ​ന്‍ എ.​എ​സ്. രാ​മ​ച​ന്ദ്ര​ന്‍ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. നി​ല​വി​ലു​ള്ള ത​ട​സ​ങ്ങ​ള്‍ അ​ടി​യ​ന്തി​ര​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​നും കോ​ട​തി​യി​ലും ഓം​ബു​ഡ്സ്മാ​ന്‍ മു​മ്പാ​കെ​യും നി​ല​വി​ലു​ള്ള സ്റ്റേ ​നീ​ക്കു​ന്ന​തി​നും നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​വ​ശ്യ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഗ്രാ​മ​സ​ഭ ഐ​ക്യ​ക​ണ്ഠേ​ന പാ​സാ​ക്കി​യ പ്ര​മേ​യം വ്യ​ക്ത​മാ​ക്കി.

റോ​ഡി​ന്‍റെ പ​ഞ്ചാ​യ​ത്ത് ആ​സ്തി രേ​ഖ​ക​ള്‍, റ​വ​ന്യു രേ​ഖ​ക​ള്‍, പ​ട്ട​യ രേ​ഖ​ക​ള്‍, മു​ന്‍​കാ​ല വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ രേ​ഖ​ക​ള്‍, വി​വി​ധ ഫ​ണ്ടു​ക​ളു​ടെ വി​നി​യോ​ഗ രേ​ഖ​ക​ള്‍ എ​ന്നി​വ ശേ​ഖ​രി​ച്ച് പ​രി​ശോ​ധി​ച്ച് ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ള്‍​ക്കും കോ​ട​തി​ക​ള്‍​ക്കും സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നും ഉ​ള്‍​പ്പെ​ടെ എ​ട്ടോ​ളം ആ​വ​ശ്യ​ങ്ങ​ളാ​ണ് പ്ര​മേ​യ​ത്തി​ലൂ​ടെ ഉ​ന്ന​യി​ച്ച​ത്.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്് കെ.​പി. മൈ​മൂ​ന, അം​ഗ​ങ്ങ​ളാ​യ റീ​ന ഹ​രി​ദാ​സ്, മാ​ന്തോ​ണി അ​ബൂ​ബ​ക്ക​ര്‍, നാ​സ​ര്‍ തെ​റ്റ​ത്ത്, ഐ​സ​ക്ക് അ​റ​ക്ക​ല്‍, ജ​ന​കീ​യ സ​മി​തി ക​ണ്‍​വീ​ന​ര്‍ എം.​യു. ഷാ​ജി, എം.​ആ​ര്‍. ജ​യ​ച​ന്ദ്ര​ന്‍, വി​ജ​യ​ന്‍ നീ​ലാ​മ്പ്ര, മ​ണ്ണാ​ത്തി ക്ഷേ​ത്രം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സി.​വി. സു​ബ്ര​ഹ്‌​മ​ണ്യ​ന്‍, എം.​എ​ന്‍. ഗി​രീ​ഷ്‌​കു​മാ​ര്‍, രു​ക്മി​ണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews Deepikanews Uncertainty

Recent News

Corehub Up