x
ad
Thu, 9 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വി​സി​യു​ടെ ഏ​ക​പ​ക്ഷീ​യ ഭ​ര​ണം: സി​ൻ​ഡി​ക്കേ​റ്റം​ഗ​ങ്ങ​ൾ


Published: July 9, 2026 01:35 AM IST | Updated: July 9, 2026 01:35 AM IST

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ സി​ൻ​ഡി​ക്കേ​റ്റി​നെ ഇ​രു​ട്ടി​ൽ നി​ർ​ത്തി നോ​ക്കു​കു​ത്തി​യാ​ക്കി മാ​റ്റി വൈ​സ് ചാ​ൻ​സ​ല​റു​ടെ ഏ​ക​പ​ക്ഷീ​യ ഭ​ര​ണ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ൾ. സം​സ്ഥാ​ന ഭ​ര​ണം മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ പു​തി​യ സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ളു​ടെ നോ​മി​നേ​ഷ​ൻ ന​ട​ക്കേ​ണ്ട​തു​ണ്ട്. അ​തു​വ​രെ നി​ല​വി​ലെ സി​ൻ​ഡി​ക്കേ​റ്റ് തു​ട​രു​ക എ​ന്ന​താ​ണ് കീ​ഴ്‌​വ​ഴ​ക്കം. എ​ന്നാ​ൽ നി​ല​വി​ലു​ള്ള സി​ൻ​ഡി​ക്കേ​റ്റ് യോ​ഗം വി​ളി​ക്കാ​നോ ച​ർ​ച്ച ചെ​യ്യാ​നോ ത​യാ​റാ​കാ​തെ വൈ​സ് ചാ​ൻ​സ​ല​ർ ത​നി​ക്കും ത​നി​ക്ക് വേ​ണ്ട​പ്പെ​ട്ട​വ​രു​ടെ​യും താ​ത്പ​ര്യ​മ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്.

സ്വാ​ർ​ഥ​താ​ത്പ​ര്യ​ങ്ങ​ൾ​ക്ക് വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ.​കെ. സാ​ജു യൂ​ണി​വേ​ഴ്സി​റ്റി​യെ മ​റ​യാ​ക്കു​ക​യാ​ണെ​ന്ന് സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ളാ​യ എ​ൻ. സു​ക​ന്യ, എ. ​അ​ശോ​ക​ൻ, പ്ര​മോ​ദ് വെ​ള്ള​ച്ചാ​ൽ, മോ​ഹ​ന​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.
നില​വി​ലെ സി​ൻ​ഡി​ക്കേ​റ്റ് ത​യാ​റാ​ക്കി​യ ബോ​ർ​ഡ് ഓ​ഫ് സ്റ്റ​ഡീ​സ്, എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ച കോ​ഴ്സു​ക​ൾ എ​ന്നി​വ മ​നഃ​പൂ​ർ​വം വൈ​കി​പ്പി​ക്കു​ക​യാ​ണ്. കോ​ള​ജു​ക​ളി​ൽ പു​തി​യ പ്രോ​ഗ്രാ​മു​ക​ൾ അ​നു​വ​ദി​ച്ചാ​ൽ പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​ത് സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ളാ​ണെ​ന്നി​രി​ക്കെ ഇ​പ്പോ​ൾ സി​ൻ​ഡി​ക്കേ​റ്റി​നെ വെ​ട്ടി​മാ​റ്റി സ്റ്റാ​റ്റ്യൂ​ട്ട​റി ഓ​ഫീ​സ​ർ​മാ​ർ​ക്ക് ചു​മ​ത​ല ന​ൽ​കി. കൂ​ടാ​തെ നാ​ഷ​ൺ എ​ഡ്യു​ക്കേ​ഷ​ൻ പോ​ളി​സി​യു​ടെ ആ​ശ​യ​ങ്ങ​ൾ അ​ടി​ച്ചേ​ൽ​പ്പി​ക്കു​ക​യും​ചെ​യ്യു​ന്നു.

യു​ജി​സി ച​ട്ട​ങ്ങ​ൾ​ക്കു വി​രു​ദ്ധ​മാ​യി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ സീ​നി​യ​ർ പ്ര​ഫ​സ​ർ​മാ​രെ പ​രി​ഗ​ണി​ക്കാ​തെ സ​ർ​വ​ക​ലാ​ശാ​ല​യെ കാ​വി​വ​ത്ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ മ​റ്റൊ​രു യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നു​ള്ള അ​ധ്യാ​പ​ക​നെ എം​എം​ടി​ടി​സി ഡ​യ​റ​ക്ട​റാ​യി നി​യ​മി​ക്കു​ക​യും ചെ​യ്തു. ഈ ​അ​ധ്യാ​പ​ക​നെ​തി​രെ ഗു​രു​ത​ര​മാ​യ ലൈം​ഗി​കാ​രോ​പ​ണ​ങ്ങ​ളും കേ​സു​ക​ളും ഉ​ണ്ടെ​ന്നും സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ൾ ആ​രോ​പി​ച്ചു.

Tags : Nattuvisesham District News

Recent News

Corehub Up