x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ണി​യം​കു​ളം ബാ​ലസൗ​ഹൃ​ദ പാ​ർ​ക്ക് "പാന്പ് സൗഹൃദ'മായി


Published: May 10, 2026 06:05 AM IST | Updated: May 10, 2026 06:05 AM IST

ഒ​റ്റ​പ്പാ​ലം: വാ​ണി​യം​കു​ള​ത്ത് ബാ​ല സൗ​ഹൃ​ദ പാ​ർ​ക്കി​പ്പോ​ൾ പാ​മ്പ് സൗ​ഹൃ​ദ പാ​ർ​ക്ക്. പ​തി​ന​ഞ്ച് ല​ക്ഷം മു​ട​ക്കി​യ പാ​ർ​ക്കാ​ണി​പ്പോ​ൾ ഇ​ഴ​ജീ​വി​ക​ളു​ടെ കേ​ന്ദ്ര​മാ​യി തീ​ർ​ന്ന​ത്. വാ​ണി​യം​കു​ളം ബാ​ല​സൗ​ഹൃ​ദ പ​ഞ്ചാ​യ​ത്താ​കാ​നാ​യി ഒ​രു​ക്കി​യ​താ​യി​രു​ന്നു പാ​ർ​ക്ക്.

കാ​ടു​മൂ​ടി ക​ട​ന്നുചെ​ല്ലാ​നാ​വാ​ത്ത വി​ധ​മാ​ണ് ഇ​പ്പോ​ൾ ഇ​തി​ന്‍റെ സ്ഥി​തി. തൃ​ക്ക​ങ്ങോ​ട് പ​ർ​ള​ശേ​രി കു​ള​ത്തി​നു​സ​മീ​പ​മാ​ണ് ഈ ​പാ​ർ​ക്ക് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​തെ കി​ട​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ൽ ആ​ദ്യം​തു​ട​ങ്ങു​ന്ന പാ​ർ​ക്കു​കൂ​ടി​യാ​ണി​ത്. മൂ​ന്നു​വ​ർ​ഷ​ത്തോ​ള​മാ​യി പ​ണി തു​ട​ങ്ങി​യി​ട്ട്.

കു​ട്ടി​ക​ൾ​ക്ക് ക​ളി​ക്കാ​നാ​യി ഊ​ഞ്ഞാ​ലു​ക​ളും സ്ലൈ​ഡു​ക​ളും സീ​സോ​യും അ​ട​ക്ക​മു​ള്ള​വ പാ​ർ​ക്കി​ൽ സ്ഥാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ബാ​ക്കി പ​ണി വൈ​കു​ന്ന​തി​നാ​ൽ പ​ല​തും മ​ഴ​യും വെ​യി​ലും​കൊ​ണ്ട് തു​രു​മ്പു​പി​ടി​ച്ച് ഉ​പ​യോ​ഗി​ക്കാ​നാ​വാ​ത്ത സ്ഥി​തി​യാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷം കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ​മ​രം പാ​ർ​ക്കി​ന് മു​ക​ളി​ലേ​ക്ക് ക​ട​പു​ഴ​കി വീ​ണി​രു​ന്നു. 2018-2019 ൽ ​ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ഫ​ണ്ടു​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച ബാ​ല​വി​ഹാ​ര​കേ​ന്ദ്രം സ്ഥി​തി ചെ​യ്യു​ന്ന​തും ഇ​വി​ടെ​യാ​ണ്. ഇ​തി​നു​മു​ന്നി​ലാ​യാ​ണ് പാ​ർ​ക്ക് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. പാ​ർ​ക്ക് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ കു​ട്ടി​ക​ൾ​ക്ക് ഒ​ത്തു​കൂ​ടാ​നും പ​ഠി​ക്കാ​നും ക​ളി​ക്കാ​നും സൗ​ക​ര്യ​മാ​കു​മെ​ന്ന​താ​യി​രു​ന്നു പ്ര​തീ​ക്ഷ.

പാ​ർ​ക്കി​ന് സ​മീ​പ​ത്താ​യി വ​ലി​യ കു​ള​മു​ണ്ടെ​ങ്കി​ലും ഇ​രു​മ്പു​വേ​ലി​സ്ഥാ​പി​ച്ച് സു​ര​ക്ഷ​യൊ​രു​ക്ക​ൽ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ പാ​ർ​ക്കി​നോ​ടു​ചേ​ർ​ന്ന ഭാ​ഗ​ത്തെ കു​ള​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ർ​ന്ന് കു​ള​ത്തി​ലേ​ക്ക് വീ​ഴു​ക​യും ചെ​യ്തു.
ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ന്‍റെ 10 ല​ക്ഷം രൂ​പ​യും പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ഞ്ചു​ല​ക്ഷം​രൂ​പ​യും ചെ​ല​വ​ഴി​ച്ചാ​ണ് ഇ​തി​ന്‍റെ നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്.

Tags : nattu vishesham Vaniyamkulam Children's Friendly

Recent News

Corehub Up