പത്തനംതിട്ട: കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂൾ നിർമിച്ചു നൽകുന്ന സ്നേഹ ഭവനത്തിന്റെ താക്കോൽദാനം, പുതുതായി നിർമിച്ച ബാസ്കറ്റ്ബോൾ കോർട്ട്, ഓപ്പൺ ജിം, ഗാർഡൻ കം സ്റ്റുഡൻസ് പാർക്ക്, വോളിബോൾ കോർട്ട് എന്നിവയുടെ ഉദ്ഘാടനം നടന്നു. സ്കൂൾ മാനേജർ സക്കറിയ മാർ സേവേറിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു.
സ്നേഹ ഭവനത്തിന്റെ താക്കോൽദാനവും ബാസ്കറ്റ്ബോൾ കോർട്ടിന്റെ ഉദ്ഘാടനവും കുറിയാക്കോസ് മാർ ക്ലീമീസ് വലിയ മെത്രാപ്പോലീത്തയും ഗാർഡൻ കം സ്റ്റുഡന്റ്സ് പാർക്കിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ സക്കറിയ മാർ സേവേറിയോസ് മെത്രാപ്പോലിത്തായും ഓപ്പൺ ജിം - തുന്പമൺ ഭദ്രാസന സെക്രട്ടറി ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പയും വോളിബോൾ കോർട്ടിന്റെ ഉദ്ഘാടനം ജേക്കബ് ഫിലിപ്പ് കോർ എപ്പിസ്കോപ്പയും നിർവഹിച്ചു.
സ്കൂൾ സ്ഥാപകൻ പുത്തൻകാവിൽ മാർ പീലക്സിനോസ്, മുൻ പ്രഥമ അധ്യാപകൻ ഡാനിയൽ മാർ പീലക്സിനോസ് എന്നിവരുടെ സ്മരണാർഥം 15, 16 തീയതികളിൽ നടത്തുന്ന മാർ പീലക്സിനോസ് ട്രോഫി ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിന്റെ ലോഗോ പ്രകാശനം തുമ്പമൺ ഭദ്രാസന സെക്രട്ടറി ജോൺസൻ കല്ലിട്ടതിൽ കോർഎപ്പിസ്കോപ്പായും നിർവഹിച്ചു.
ബാസ്കറ്റ് ബോൾ കോർട്ടിന്റെ മുഖ്യ സ്പോൺസർ അലക്സ് കോശി തട്ടാവറ, ഓപ്പൺ ജിം മുഖ്യ സ്പോൺസർ ബാബു ആക്കാക്കുഴിയിൽ എന്നീ പൂർവ്വവിദ്യാർഥികളെ ആദരിച്ചു.സ്കൂൾ കോഓർഡിനേറ്റർ ഫാ. ബിജു മാത്യു, പിടിഎ പ്രസിഡന്റ് ഫാ. ഷൈജു കുര്യൻ, പ്രിൻസിപ്പൽ ജേക്കബ് ജോർജ്, ഹെഡ്മിസ്ട്രസ് പി.എം. ജയമോൾ എന്നിവർ പ്രസംഗിച്ചു.
Tags : nattu vishesham Various projects inaugurated