കൂരാച്ചുണ്ട് പഞ്ചായത്തിൽ വിബി-ജി- റാം ജി പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ നിർവഹിക്കുന്നു.
കൂരാച്ചുണ്ട്: തൊഴിലുറപ്പ് പദ്ധതിയുടെ പരിഷ്കരിച്ച രൂപമായ വിബി-ജി- റാം ജി പദ്ധതിക്ക് കൂരാച്ചുണ്ടിൽ തുടക്കമായി. പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം മൂന്നാം വാർഡ് ചെന്താര കോളനിയിൽ പ്രസിഡന്റ് സിനി ജിനോ നിർവഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചെറിയാൻ ജോസഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ.പി. മനിൽകുമാർ, ഉദ്യോഗസ്ഥരായ എം.എസ്. ശ്രുതി, എ.ടി. സനില, എ.കെ. സലജ, പ്രസി തോമസ്, സീന ആന്റണി, ടെസ്ലി ജോസഫ്, അജിത തെക്കേചാലിൽ, കെ.സി. അശോകൻ എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Kozhikode