x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​മ്പ​ല്ലൂ​ർ മേ​ൽ​പാ​ല​ത്തി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ട്ടു


Published: June 23, 2026 12:44 AM IST | Updated: June 23, 2026 12:44 AM IST

പു​തു​ക്കാ​ട്: ദേ​ശീ​യ​പാ​ത​യി​ലെ ആ​മ്പ​ല്ലൂ​ർ മേ​ൽ​പാ​ല​ത്തി​ലൂ​ടെ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ട്ടു. ഇ​ന്ന​ലെ വൈ​കീ​ട്ട് അ​ഞ്ചു​മ​ണി​യോ​ടെ​യാ​ണ് തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള പാ​ത​യി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ട്ട​ത്.15 മി​നി​റ്റി​നു​ശേ​ഷം ട്ര​യ​ൽ റ​ൺ അ​വ​സാ​നി​പ്പി​ച്ച് റോ​ഡ് അ​ട​ച്ചു.

മേ​ൽ​പാ​ല​ത്തി​ന്‍റെ അ​വ​സാ​ന​ഘ​ട്ട നി​ർ​മാ​ണ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചു മേ​ൽ​പാ​ലം ഗ​താ​ഗ​ത​ത്തി​നു തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

ജൂ​ൺ​മാ​സ​ത്തി​ൽ മേ​ൽ​പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം തീ​ർ​ക്കു​മെ​ന്നാ​ണ് ക​രാ​ർ​ക​മ്പ​നി പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ ഒ​രു​ഭാ​ഗ​ത്തെ ഇ​രു​പാ​ത​യി​ലും ടാ​റിം​ഗ് പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. മേ​ൽ​പാ​ലം തു​റ​ക്കു​ന്ന​തി​നു​മു​ന്പ് രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടു​മ്പോ​ൾ ത​ത്കാ​ലി​ക​മാ​യെ​ങ്കി​ലും വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ട്ര​യ​ൽ റ​ൺ ന​ട​ത്തി​യ​തെ​ന്നു ക​രു​തു​ന്നു.

Tags : Amballur flyover Nattuvishesham district news

Recent News

Corehub Up