വിദ്യാജ്യോതി അവാർഡ് വിതരണം
ചെമ്പേരി: ഉന്നത വിജയം നേടുന്ന വിദ്യാർഥികൾക്കായി ഏരുവേശി പഞ്ചായത്ത് ഒമ്പതാം വാർഡിന്റെ ആഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ വിദ്യാജ്യോതി എക്സലൻസ് അവാർഡുകളുടെ വിതരണം വളയംകുണ്ട് സെന്റ് തോമസ് കപ്പേള അങ്കണത്തിൽ നടന്നു. സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. വാർഡംഗം ജോൺസൺ പുലിയുറുമ്പിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് പരത്തനാൽ മുഖ്യപ്രഭാഷണവും ചെമ്പേരി ലൂർദ്മാതാ ബസിലിക്ക റെക്ടർ ഫാ. തോമസ് തയ്യിൽ അനുഗ്രഹ പ്രഭാഷണവും നടത്തി.
വളയംകുണ്ട് നന്മ ഗ്രൂപ്പ് പ്രസിഡന്റ് സണ്ണി ഓരത്തേൽ, ബയോ മൗണ്ടൻ ചെമ്പേരി യൂണിറ്റ് ചെയർമാൻ കുര്യാക്കോസ് പുതിയിടത്തുപറമ്പിൽ, കോൺഗ്രസ് ഏരുവേശി മണ്ഡലം പ്രസിഡന്റ് ഗംഗാധരൻ കായക്കീൽ, ഷെൽസി കാവനാടിയിൽ, ബിനു ഓരത്തേൽ, വിദ്യാർഥികൾ, രക്ഷിതാക്കൾ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
Tags : Nattuvishesham Local News Vidya Jyothi Award Distribution