x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​നി​ച്ചൂ​ടി​ൽ വി​റ​ച്ച് ജി​ല്ല


Published: June 23, 2026 12:46 AM IST | Updated: June 23, 2026 12:46 AM IST

തൃ​ശൂ​ർ: പ​നി​ച്ചൂ​ടി​ൽ വി​റ​ച്ച് ജി​ല്ല. പ​ത്തു ദി​വ​സ​ത്തി​നു​ള്ളി​ൽ ജി​ല്ല​യി​ൽ പ​നി ബാ​ധി​ച്ച് ചി​കി​ത്സ തേ​ടി​യ​ത് 11,330 പേ​ർ. 99 പേ​ർ​ക്കു ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു; ഒ​രാ​ൾ മ​രി​ച്ചു. ഒ​ന്പ​തു​പേ​ർ​ക്കു എ​ലി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു; ര​ണ്ടു​പേ​ർ മ​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം അ​മീ​ബി​ക് മ​സ്തി​ഷ്ക​ജ്വ​രം ബാ​ധി​ച്ച് ഗു​രു​വാ​യൂ​രി​ൽ വ​യോ​ധി​ക മ​രി​ച്ച​തോ​ടെ ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണ് ജി​ല്ല.

കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ​നി​ന്നു​മാ​ത്രം 37 പേ​ർ​ക്കാ​ണ് ക​ഴി​ഞ്ഞ പ​ത്തു​ദി​വ​സ​ത്തി​ന​കം ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. ഡെ​ങ്കി​യും മ​റ്റു പ​ക​ർ​ച്ച​വ്യാ​ധി​ക​ളും സം​ശ​യി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​ർ ഇ​തി​ലു​മി​ര​ട്ടി​യാ​ണ്.

ഏ​റ്റ​വും കൂ​ടു​ത​ൽ ഡെ​ങ്കി​പ്പ​നി​യും എ​ലി​പ്പ​നി​യും റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തു തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ​പ​രി​ധി​യി​ലാ​യ​തി​നാ​ൽ കോ​ർ​പ​റേ​ഷ​ന്‍റെ മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണം പാ​ളി​യെ​ന്ന ആ​രോ​പ​ണ​വും ഉ​യ​രു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ 11ന് ​മ​രി​ച്ച, എ​ലി​പ്പ​നി​ബാ​ധി​ത​നെ​ന്ന് സം​ശ​യി​ക്കു​ന്ന 47 കാ​ര​നും 20ന് ​എ​ലി​പ്പ​നി ബാ​ധി​ച്ചു മ​രി​ച്ച 48കാ​ര​നും കോ​ർ​പ​റേ​ഷ​ൻ​പ​രി​ധി​യി​ലു​ള്ള​വ​രാ​ണ്. നാ​ട്ടി​ക സ്വ​ദേ​ശി​യാ​യ 67 വ​യ​സു​ള്ള​യാ​ളാ​ണ് ഡെ​ങ്കി ബാ​ധി​ച്ച് മ​രി​ച്ച​ത്. ഇ​തി​നു​പു​റ​മേ​യാ​ണ് ഷി​ഗെ​ല്ല​യും ജി​ല്ല​യി​ൽ പ​ട​രു​ന്ന​ത്. വ​ട​ക്കാ​ഞ്ചേ​രി, കൊ​ട​ക​ര, വ​ള്ള​ത്തോ​ൾ​ന​ഗ​ർ, ചേ​ല​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഷി​ഗെ​ല്ല സ്ഥി​രീ​ക​രി​ച്ച​ത്. ഷി​ഗെ​ല്ല ബാ​ധി​ച്ച് കൊ​ട​ക​ര​യി​ൽ 47 കാ​ര​ൻ മ​ര​ണ​പ്പെ​ട്ട​ത് ആ​ശ​ങ്ക ഇ​ര​ട്ടി​യാ​ക്കി.

ജി​ല്ല​യി​ൽ ഏ​റെ​ക്കു​റെ എ​ല്ലാ​പ്ര​ദേ​ശ​ത്തും പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ റി​പ്പോ​ർ​ട്ടു ചെ​യ്യു​ന്നു​ണ്ട്. അ​ടാ​ട്ട്, ന​ട​ത്ത​റ, തോ​ളൂ​ർ, തൃ​ക്കൂ​ർ, വ​ല​പ്പാ​ട്, പു​ത്തൂ​ർ, അ​രി​ന്പൂ​ർ, കൊ​ട​ക​ര, അ​ന്തി​ക്കാ​ട്, അ​വ​ണൂ​ർ, വെ​ള്ളാ​ങ്ങ​ല്ലൂ​ർ, കോ​ല​ഴി, പാ​ണ​ഞ്ചേ​രി, നാ​ട്ടി​ക, പു​ന്ന​യൂ​ർ​ക്കു​ളം, പ​റ​പ്പൂ​ക്ക​ര, ചേ​ല​ക്ക​ര, ഗു​രു​വാ​യൂ​ർ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ​നി​ന്നാ​ണ് പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ഏ​റെ​യും റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ഹെ​ൽ​ത്ത് സ​ർ​വീ​സി​ന്‍റെ റി​പ്പോ​ർ​ട്ട് പ്ര​കാ​ര​മു​ള്ള ക​ണ​ക്കു​ക​ളാ​ണി​ത്.

വൈ​റ​ൽ​പ​നി, ഡെ​ങ്കി, എ​ലി​പ്പ​നി, ഷി​ഗെ​ല്ല എ​ന്നീ രോ​ഗ​വ്യാ​പ​നം ഉ​യ​രു​ന്ന​തോ​ടെ ആ​രോ​ഗ്യ​വ​കു​പ്പ് ജാ​ഗ്ര​ത ശ​ക്ത​മാ​ക്കി. സം​സ്ഥാ​ന​ത്താ​കെ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി ഡി​എം​ഒ അ​റി​യി​ച്ചു.

Tags : fever Nattuvishesham district news

Recent News

Corehub Up