അഖിലകേരള വിശ്വകര്‍മ മഹാസഭ വൈക്കം യോഗം മന്ത്രി മോന്‍സ് ഉദ്ഘാടനം
പെരുവ: അഖിലകേരള വിശ്വകര്‍മ മഹാസഭ വൈക്കം യൂണിയനിലെ കാരിക്കോട് 464-ാം നമ്പര്‍ ശാഖയുടെ പൊതുയോഗം നടന്നു. കെ.എസ്. മനോഹരന് ആചാരിയുടെ വസതിയില്‍ നടന്ന പൊതുയോഗത്തില്‍ വിവിധ മേഖലകളിലെ കലാ-സാംസ്കാരിക മണ്ഡലങ്ങളില്‍ പ്രാവീണ്യം തെളിയിച്ചവരെ മന്ത്രി മോന്‍സ് ജോസഫ് ആദരിച്ചു.
വൈക്കം താലൂക്ക് യൂണിയന് പ്രസിഡന്റ് പി.ജി. ശിവദാസ് അധ്യക്ഷത വഹിച്ചു.
സഭാ സംസ്ഥാന സെക്രട്ടറി കെ.എസ്. മനോഹരന്, വിശ്വകര്‍മ യുവജന സംഘം പ്രസിഡന്റ് ഇ.എസ്. നിതീഷ്, യുവജനസംഘം സംസ്ഥാന സെക്രട്ടറി വിമല്‍കുമാര്‍, മഹിളാസംഘം താലൂക്ക് യൂണിയന് പ്രസിഡന്റ് രുഗ്മിണി നാരായണന്, ശാഖാ പ്രസിഡന്റ് കെ.ടി. സജീവ്, സെക്രട്ടറി പി.ബി. ഹരിദാസ്, വാര്‍ഡ് മെംബർ സിനി ജയിന് എന്നിവര്‍ പ്രസംഗിച്ചു.
യുഡിഎഫ് സര്‍ക്കാര്‍ വിശ്വകര്‍മ സമൂഹത്തെയും അതിന്റെ മുന്‍നിരയില്‍ ചേര്‍ത്തുനിര്‍ത്തുമെന്നും നിയമസഭയില്‍ വിശ്വകര്മര്ക്ക് എംഎല്‍എമാര്‍ ഇല്ലാത്തതുകൊണ്ട് വിഷമിക്കേണ്ടെന്നും മന്ത്രിമാര്‍ നിങ്ങള്‍ക്കുവേണ്ടി സംസാരിക്കുമെന്നും മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു.
മന്ത്രി മോന്‍സ് ജോസഫിനെ ചെങ്കോലും കിരീടവും നല്കി യോഗത്തില്‍ ആദരിച്ചു. കലാപ്രതിഭകളായ തബല വിദഗ്ധന്‍ കെ.എന്‍. ചെല്ലപ്പന്, തമിഴ്ഗാന രചയിതാവ് പി.കെ. അനു ക്കുട്ടൻ, സ്റ്റേജ് ആര്‍ട്ടിസ്റ്റ് സമീതീഷ്, തവില്‍ വിദ്വാന് കെ.ജി. സുധാകരന്, ചെണ്ട വിദഗ്ധന്‍ അജയ്, നാദസ്വര വിദഗ്ധന്‍ എം.എം. സുരേഷ് കുമാര്‍, ഗരുഡന് പറവ വിദഗ്ധന്‍ അനന്തു, ചിത്രകല അധ്യാപകന് ശ്രീജേഷ് ഗോപാല്‍, നാദസ്വര വിദ്വാന് എം.എസ്. വിനായക് എന്നിവരെ യോഗത്തില്‍ ആദരിച്ചു. ശാഖയിലെ മുതിര്‍ന്ന അംഗങ്ങളെയും മുന്‍ ഭാരവാഹികളെയും പൊന്നാടയണയിച്ചു ആദരിച്ചു.
Tags : Nattuvishesham Districtnews Viswakarma