x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാൽനടയ്ക്ക് തടസമായി മിനി സിവിൽ സ്റ്റേഷൻ വളപ്പിൽ പാഴ്‌മരത്തടികൾ


Published: June 11, 2026 05:15 AM IST | Updated: June 11, 2026 05:15 AM IST

തൃ​പ്പൂ​ണി​ത്തു​റ മി​നി​സി​വി​ൽ സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ കൂ​ടിക്കിട​ക്കു​ന്ന മ​ര​ക്ക​ഷണ​ങ്ങ​ൾ.

തൃ​പ്പൂ​ണി​ത്തു​റ: വെ​ട്ടി​മാ​റ്റി​യി​ട്ട മ​ര​ത്തി​ന്‍റെ ത​ടി​ക​ളും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ വ​ണ്ടി​ക​ളും നി​റ​ഞ്ഞ് തൃ​പ്പൂ​ണി​ത്തു​റ മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ. ഇ​ടു​ങ്ങി​യ മു​റ്റം മാ​ത്ര​മു​ള്ള തൃ​പ്പൂ​ണി​ത്തു​റ മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ വ​ള​പ്പി​ലാ​ണ് മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് വെ​ട്ടി​മാ​റ്റി​യ മ​ര​ത്തി​ന്‍റെ ത​ടി​ക്ക​ഷ​ണ​ങ്ങ​ളും മ​ര​ക്കൊ​മ്പു​ക​ളും കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്.

ഒ​ട്ടേ​റെ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന സി​വി​ൽ സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യെ​ത്തു​ന്ന ആ​ളു​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാ​ൻ പോ​ലും ഇ​ട​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്.

ഇ​തി​നി​ട​യി​ലാ​ണ് മ​ര​ത്ത​ടി​ക​ളും ഇ​വി​ടെ സ്ഥ​ലം അ​പ​ഹ​രി​ക്കു​ന്ന​ത്. കൂ​ടിക്കിട​ക്കു​ന്ന മ​ര​ത്ത​ടി​ക​ൾ​ക്കി​ട​യി​ലൂ​ടെ ഇ​ഴ​ജ​ന്തു​ക്ക​ളെ ഭ​യ​ന്നാ​ണ് ഓ​ഫീ​സ് ജീ​വ​ന​ക്കാ​രും മ​റ്റും ന​ട​ക്കു​ന്ന​ത്.

പൊ​തു​യി​ടം ശു​ചി​യാ​ക്ക​ലും മ​റ്റു ശു​ചീ​ക​ര​ണ​ങ്ങ​ളു​മെ​ല്ലാം സി​വി​ൽ സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ മു​റ​പോ​ലെ ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും നാ​ളു​ക​ളാ​യി കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന മ​ര​ക്കൊ​മ്പു​ക​ളും മ​റ്റും ഇ​വി​ടെനി​ന്ന് നീ​ക്കാ​ൻ ആ​രും മു​ൻ​കൈ​യെ​ടു​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പം ഉ​യ​രു​ന്നു​ണ്ട്.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up