x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ദ​യ​നാ​പു​രത്ത് വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി

വെബ് ഡെസ്ക്
Published: August 1, 2026 11:34 PM IST | Updated: August 1, 2026 11:34 PM IST

വെ​ള്ളം ക​യ​റി​യ വീ​ട് കെ.​ജി. രാ​ജു, എം.​ജി. ര​ഞ്ജി​ത് എന്നിവർ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ.

ഉ​ദ​യ​നാ​പു​രം: ഉ​ദ​യ​നാ​പു​രം പ​ഞ്ചാ​യ​ത്തി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റിത്തുടങ്ങി. ക​രി​യാ​റി​ലും മൂ​വാ​റ്റു​പു​ഴ​യാ​റി​ലും മൂ​വാ​റ്റു​പു​ഴ​യാ​റി​ന്‍റെ കൈ​വ​ഴി​ക​ളി​ലും നാ​ട്ടു​തോ​ടു​ക​ളി​ലും കി​ഴ​ക്ക​ൻ വെ​ള്ള​ത്തി​ന്‍റെ വ​ര​വ് ശ​ക്ത​മാ​യ​മാ​യ​തോ​ടെ ജ​ലനി​ര​പ്പു​യ​ർ​ന്ന് പ​ല​യി​ട​ങ്ങ​ളും ക​ര​ക​വി​ഞ്ഞു.

കു​ത്തി​യൊ​ഴു​കി എ​ത്തു​ന്ന പു​ഴ​യു​ടെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ണ്ണി​ടി​ച്ചി​ലി​ന് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വൈ​ക്ക​പ്ര​യാ​റി​ൽ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് തീ​ര​മി​ടി​ഞ്ഞ വ​ട​യാ​ർ മു​ത​ൽ തേ​നാ​മി​റ്റം വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ പു​ഴ​തീ​രം പ​ല ഭാ​ഗ​ങ്ങ​ളി​ലും വീ​ണ്ടും ഇ​ടി​യു​മെ​ന്ന സ്ഥി​തി​യി​ലാ​ണ്.

കൊ​ടി​യാ​ട്, വാ​ഴ​മ​ന ചി​റ​പ്പാ​ട്, ഇ​രു​മ്പു​ഴി​ക്ക​ര, വൈ​ക്ക പ്ര​യാ​ർ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ര​വ​ധി വീ​ടു​ക​ൾ​ക്കു​ള്ളി​ൽ വെ​ള്ളം ക​യ​റി. ദു​രി​താ​ശ്വാ​സ ക്യാ​മ്പ് തു​ട​ങ്ങു​ന്ന​തി​നു​ള​ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ജു പ​റ​ഞ്ഞു. ​

മു​ട്ട​ങ്ക​ലിൽ വാ​ഴേ​ക്കാ​ട് സ​ന്തോ​ഷ്, ത​ത്തങ്കേ​രി സ​ദാ​ന​ന്ദ​ൻ, നി​ർ​മല, ചി​റ​പ്പാ​ട് ഗി​രി​ജ, പ​ത്മ​നാ​ഭ​ൻ, തു​ള​സി, തെ​യ്യാ​മ്മ തു​ട​ങ്ങി​യ​വ​രു​ടെ വീ​ടി​നു​ള്ളി​ലും വെ​ള്ളം ക​യ​റി. ദു​രി​ത ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ ഉ​ദ​യ​നാ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി.​ രാ​ജു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തംഗം എം.​ജി.​ ര​ഞ്ജിത് എന്നിവർ‌ സ​ന്ദ​ർ​ശി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Water entered

Recent News

Corehub Up