മേപ്പാടി: സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ മേപ്പാടി കുടുംബശ്രീ സിഡിഎസുമായി സഹകരിച്ച് മെഗാ കാര്‍ഷിക വായ്പാ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി ബാങ്ക് ജനറല്‍ മാനേജര്‍ സന്‍ജു മംഗ്രൂല്ക്കര് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ അധ്യക്ഷത വഹിച്ചു.സിഡിഎസ് ചെയര്‍പേഴ്സണ്‍ സന്ധ്യ മോഹന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എന്‍. ഷൈജ, ബിന്ദു ജയന്, അനീഷ എന്നിവര്‍ പ്രസംഗിച്ചു.
Tags : Mega agricultural loan nattu vishesham local news Mega agricultural loan