കടുത്തുരുത്തി: ദൈവകരം പിടിച്ചു ലഹരിയെന്ന തിന്മയ്ക്കെതിരേ നിരന്തരം പോരാടണമെന്ന് ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്. കെസിബിസി മദ്യ, ലഹരിവിരുദ്ധ സമിതി കോട്ടയം അതിരൂപത ടെമ്പറന്‍സ് കമ്മീഷന്റെ നേതൃത്വത്തില്‍ കടുത്തുരുത്തി ഫൊറോനയുടെ ആഭിമുഖ്യത്തിൽ നടത്തിയ മദ്യ-ലഹരിവിരുദ്ധ ഞായര്‍ ആചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മാര്‍ മൂലക്കാട്ട്.
അതിരൂപതാ ചെയര്മാന് ഫാ. മാത്യു കുഴിപ്പിള്ളില്‍ അധ്യക്ഷത വഹിച്ചു. കടുത്തുരുത്തി വലിയപള്ളി വികാരി റവ.ഡോ. ജോണ്സന് നീലനിരപ്പേല്‍, ഫാ. ജിബിന്‍ താഴത്തുവെട്ടത്ത്, അതിരൂപതാ പ്രസിഡന്റ് ജോസ്മോന് പുഴക്കരോട്ട്, സെക്രട്ടറി ജിയോ കുന്നശേരി, കമ്മീഷന് അംഗങ്ങളായ ടോമി പൊട്ടന്‍കുഴിയില്‍, സിസ്റ്റര്‍ റീത്ത, സിസ്റ്റര്‍ ലിസ്നാ, രാജു പിറവം, കുഞ്ഞുമോന് മലയില്‍ എന്നിവര്‍ പ്രസംഗിച്ചു. ലഹരിക്കെതിരേയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി കടുത്തുരുത്തി എക്സൈസ് റേഞ്ച് ഓഫീസര്‍ രാജേഷ് സെമിനാര്‍ നയിച്ചു.
Tags : nattu vishesham We must constantly Mar Mathew Moolakkattu