x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ല്ലാ​ത്തൊ​രു പ​ണി !


Published: May 8, 2026 01:10 AM IST | Updated: May 8, 2026 01:10 AM IST

മാ​വു​ങ്കാ​ലി​ലെ ദേ​ശീ​യ​പാ​ത സ​ർ​വീ​സ് റോ​ഡി​ലെ ഓ​വു​ചാ​ൽ പ്ര​വൃ​ത്തി.

കാ​ഞ്ഞ​ങ്ങാ​ട്: ഓ​വു​ചാ​ൽ പ്ര​വൃ​ത്തി​ക്കാ​യി കേ​വ​ലം അ​ഞ്ചു​ദി​വ​ത്തേ​യ്ക്ക് അ​ട​ച്ചി​ട്ട മാ​വു​ങ്കാ​ലി​ലെ ദേ​ശീ​യ​പാ​ത സ​ർ​വീ​സ് റോ​ഡ് 12 ദി​വ​സം ക​ഴി​ഞ്ഞി​ട്ടും തു​റ​ന്നു​കൊ​ടു​ക്കാ​ൻ ന​ട​പ​ടി​യാ​യി​ല്ല. ക​ഴി​ഞ്ഞ​മാ​സം 24ന് ​റോ​ഡ് അ​ട​ച്ചി​ട്ട പ്ര​വൃ​ത്തി​യാ​ണ് അ​ന​ന്ത​മാ​യി നീ​ളു​ന്ന​ത്. നി​ല​വി​ലെ നി​ർ​മാ​ണ​പു​രോ​ഗ​തി ക​ണ​ക്കി​ലെ​ടു​ക്കു​ന്പോ​ൾ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​കാ​ൻ ആ​ഴ്ച​ക​ൾ വേ​ണ്ടി​വ​രു​മെ​ന്നാ​ണ് സൂ​ച​ന.

റോ​ഡ് അ​ട​ച്ചി​ട്ട​തോ​ടെ പെ​രി​യ ഭാ​ഗ​ത്തേ​ക്കും പാ​ണ​ത്തൂ​ർ, വെ​ള്ള​രി​ക്കു​ണ്ട്, ചി​റ്റാ​രി​ക്കാ​ൽ തു​ട​ങ്ങി​യ മ​ല​യോ​ര​ഭാ​ഗ​ത്തേ​ക്കും പോ​കു​ന്ന ബ​സു​ക​ൾ വെ​ള്ളി​ക്കോ​ത്ത് മൂ​ല​ക്ക​ണ്ടം വ​ഴി​യും പെ​ര​ളം രാ​വ​ണേ​ശ്വ​രം വ​ഴി​യും മ​ഡി​യ​ൻ വ​ഴി​യും തോ​യ​മ്മ​ൽ കൂ​ളി​യാ​ങ്ക​ൽ വ​ഴി​യു​മാ​ണ് ചു​റ്റി​ക്ക​റ​ങ്ങി​പോ​കേ​ണ്ടി​വ​രു​ന്ന​ത്. കേ​വ​ലം മൂ​ന്നു കി​ലോ​മീ​റ്റ​റി​നു പ​ക​ര​മാ​യി ആ​റും ഏ​ഴും കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് അ​തി​നാ​ൽ ബ​സു​ക​ൾ​ക്ക് ചു​റ്റി​ക്ക​റ​ങ്ങേ​ണ്ടി​വ​രു​ന്ന​ത്. ഇ​തോ​ടെ ബ​സു​കാ​ർ​ക്ക് സ​മ​യ​ന​ഷ്ട​വും ഇ​ന്ധ​ന​ന​ഷ്ട​വുമേ​റി. വീ​തി​കു​റ​ഞ്ഞ കി​ഴ​ക്കും​ക​ര-​വെ​ള്ളി​ക്കോ​ത്ത് റോ​ഡി​ലൂ​ടെ ബ​സു​ക​ൾ പോ​കാ​ൻ തു​ട​ങ്ങി​യ​തോ​ടെ ഇ​വി​ടെ ഗ​താ​ഗ​ത​കു​രു​ക്കും ഏ​റി. കാ​സ​ർ​ഗോ​ഡ് ഭാ​ഗ​ത്തു നി​ന്നു മാ​വു​ങ്കാ​ലി​ലേ​ക്ക് പോ​കേ​ണ്ട​വ​ർ​ക്ക് മൂ​ല​ക്ക​ണ്ട​ത്ത് ബ​സി​റ​ങ്ങി ഓ​ട്ടോ​റി​ക്ഷ പി​ടി​ച്ചു​പോ​കേ​ണ്ട സ്ഥി​തി​യാ​ണു​ള്ള​ത്.

പ്ര​വൃ​ത്തി​യു​ടെ തു​ട​ക്ക​ത്തി​ൽ നാ​ട്ടു​കാ​രും ക​ർ​മ​സ​മി​തി​യും ഉ​ന്ന​യി​ച്ച ത​ട​സ​വാ​ദ​ങ്ങ​ൾ നി​ർ​മാ​ണ​പ്ര​വൃ​ത്തി​യെ ബാ​ധി​ച്ചി​രു​ന്നു. റോ​ഡ് നി​ർ​മാ​ണ​ത്തി​നാ​യി പൊ​ന്നും​വി​ല കൊ​ടു​ത്ത വാ​ങ്ങി​യ ഭൂ​മി​യി​ൽ പ​ല​യി​ട​ത്തും കൈ​യേ​റ്റം ന​ട​ന്ന​താ​യി ക​ർ​മ​സ​മി​തി ആ​രോ​പി​ച്ചി​രു​ന്നു.

പ്ര​തി​ഷേ​ധ​ത്തെ​ തു​ട​ർ​ന്ന് റ​വ​ന്യു അ​ധി​കൃ​ത​ർ ഭൂ​മി അ​ള​ക്കു​ക​യും കൈ​യേ​റ്റ​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു. എ​ന്നാ​ൽ കൈ​യേ​റ്റ​ക്കാ​ർ ഇ​നി​യും അ​തി​നു ത​യാ​റാ​യി​ട്ടി​ല്ലെ​ന്ന് നി​ർ​മാ​ണ​ക​ന്പ​നി ആ​രോ​പി​ക്കു​ന്നു.

 

 

Tags : What a great job! nattuvishesham local news

Recent News

Corehub Up