x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വേണ്ടത് കളിക്കളം, ചെളിക്കളമല്ല : നെ​ഹ്റു സ്മാ​ര​ക സ്റ്റേ​ഡി​യം ന​ശി​ക്കു​ന്നത് ആരും കാണുന്നില്ലേ?


Published: July 3, 2026 05:42 AM IST | Updated: July 3, 2026 05:42 AM IST

നെ​ഹ്‌​റു സ്മാ​ര​ക സ്റ്റേ​ഡി​യം ച​ളി​ക്കു​ള​മാ​യ നി​ല​യി​ല്‍.

പെ​രി​ന്ത​ല്‍​മ​ണ്ണ: ന​ഗ​ര​സ​ഭ​യ്ക്ക് കീ​ഴി​ലെ നെ​ഹ്റു സ്മാ​ര​ക സ്റ്റേ​ഡി​യം സം​ര​ക്ഷ​ണ​മി​ല്ലാ​തെ ന​ശി​ക്കു​ന്നു. ര​ണ്ട് സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ളു​ടെ ക​ളി​ക്ക​ള​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന സ്റ്റേ​ഡി​യ​ത്തി​നാ​ണ് ഈ ​ദു​ര​വ​സ്ഥ. സ്റ്റേ​ഡി​യ​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റും വ​ട​ക്കും ഭാ​ഗ​ങ്ങ​ളി​ലാ​യി പ​വി​ലി​യ​നു​ണ്ട്.

ക്ല​ബു​ക​ള്‍ ന​ഗ​ര​സ​ഭ​യ്ക്ക് വാ​ട​ക ന​ല്‍​കി മു​ന്‍​പ് അ​ഖി​ലേ​ന്ത്യ ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. സ്റ്റേ​ഡി​യ​ത്തി​ന്‍റെ സു​ര​ക്ഷി​ത​ത്വത്തി​നാ​യി കാ​ദ​റ​ലി ക്ല​ബ്ബ് ടൗ​ണ്‍ ഹാ​ള്‍ റോ​ഡ് ഭാ​ഗ​ത്ത് പ്ര​ധാ​ന ഗേ​റ്റ് നി​ര്‍​മി​ച്ചി​രു​ന്നു.

വാ​ഹ​നം ഇ​ടി​ച്ചുത​ക​ര്‍​ന്ന ഗേ​റ്റി​ന്‍റെ ന​ല്ലൊ​രു ഭാ​ഗ​വും നി​ല​വി​ല്‍ കാ​ണാ​നി​ല്ല. ടൗ​ണ്‍ ഹാ​ളി​ലെത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍ പ​ല​പ്പോ​ഴും അ​ന​ധി​കൃ​ത​മാ​യി സ്റ്റേ​ഡി​യ​ത്തി​ല്‍ നി​ര്‍​ത്തി​യി​ടാ​റു​ണ്ട്. വെ​ളി​ച്ചം ഇ​ല്ലാ​ത്ത​തി​നാ​ല്‍ സ്റ്റേ​ഡി​യം രാ​ത്രി​യില്‍ സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ താ​വ​ള​വു​മാ​ണ്. മ​ഴ പെ​യ്ത​തോ​ടെ മൈ​താ​നം കാ​ള​പൂ​ട്ട് ക​ണ്ട​ത്തി​ന്‍റെ അ​വ​സ്ഥ​യി​ലാ​ണ്.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up