x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​രു​വി​ക്ക​ര പ​ഞ്ചാ​യ​ത്തിൽ കാ​ട്ടു​പ​ന്നിശ​ല്യം രൂക്ഷം


Published: July 7, 2026 06:30 AM IST | Updated: July 7, 2026 06:30 AM IST

നെ​ടു​മ​ങ്ങാ​ട്: അ​രു​വി​ക്ക​ര പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ ജ​ന​ങ്ങ​ൾ ഭീ​തി​യി​ൽ.കൊ​ക്കോ​ത​മം​ഗ​ലം, വെ​ള്ളൂ​ർ​ക്കോ​ണം, ക​ള​ത്ത​റ, മു​ണ്ടേ​ല, മൈ​ല​മൂ​ട് തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന​വാ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ​യി​ട​ത്തും കാ​ട്ടു​പ​ന്നി​ക​ളു​ടെ വി​ള​യാ​ട്ടം തു​ട​രു​ക​യാ​ണ്. പ​ക​ൽ വെ​ളി​ച്ച​ത്തി​ൽ പോ​ലും ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് കൂ​ട്ട​ത്തോ​ടെ​യെ​ത്തു​ന്ന കാ​ട്ടു​പ​ന്നി​ക​ൾ ക​ർ​ഷ​ക​രു​ടെ പ്ര​ധാ​ന വ​രു​മാ​ന മാ​ർ​ഗ​ങ്ങ​ളാ​യ വാ​ഴ, തെ​ങ്ങ്, ക​പ്പ, ചേ​ന തു​ട​ങ്ങി​യ വി​ള​ക​ൾ പൂ​ർ​ണ​മാ​യും ന​ശി​പ്പി​ക്കു​ക​യാ​ണ്.

ക​ർ​ഷ​ക​രു​ടെ ദു​രി​തം ഒ​രു വ​ശ​ത്തു​ണ്ടെ​ങ്കി​ൽ റോ​ഡു​ക​ളി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്കും വ​ലി​യ ഭീ​ഷ​ണി​യാ​ണ് ഇ​വ ഉ​യ​ർ​ത്തു​ന്ന​ത്. അ​പ്ര​തീ​ക്ഷി​ത​മാ​യി റോ​ഡി​നു കു​റു​കെ ചാ​ടു​ന്ന കാ​ട്ടു​പ​ന്നി​ക​ൾ കാ​ര​ണം ഇ​രു​ച​ക്ര വാ​ഹ​ന യാ​തി​ക​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. പു​ല​ർ​ച്ചെ ജോ​ലി​ക്കു പോ​കു​ന്ന​വ​രും സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും പ്ര​ഭാ​ത സ​വാ​രി​ക്കി​റ​ങ്ങു​ന്ന​വ​രും ഭീ​തി​യോ​ടെ​യാ​ണ് പു​റ​ത്തി​റ​ങ്ങു​ന്ന​ത്.

പ​ല​ത​വ​ണ അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത​തി​ൽ നാ​ട്ടു​കാ​ർ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്.

വ​നം വ​കു​പ്പും പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​കൂ​ട​വും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് കാ​ട്ടു​പ​ന്നി ശ​ല്യം നി​യ​ന്ത്രി​ക്കാ​ൻ ശാ​സ്ത്രീ​യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും, കൃ​ഷി​നാ​ശം സം​ഭ​വി​ച്ച​വ​ർ​ക്ക് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ തീ​രു​മാ​നം.

പ്ര​ശ്ന​ത്തി​നു ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം കാ​ണാ​ൻ അ​ടി​യ​ന്ത​ര​മാ​യി സ​ർ​വ​ക​ക്ഷി​യോ​ഗം വി​ളി​ച്ചു​ചേ​ർ​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Tags : nattu vishesham Wild boar infestation

Recent News

Corehub Up