x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടാ​ന​യു​ടെ പ​രാ​ക്ര​മം; ജീ​പ്പ് ത​ക​ർ​ത്തു പ്ര​ദേ​ശ​വാ​സി​ക​ൾ ഭീ​തി​യിൽ

വെബ് ഡെസ്ക്
Published: July 31, 2026 01:43 AM IST | Updated: July 31, 2026 01:43 AM IST

 

ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ട്, തു​വൂ​ർ മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ൾ വീ​ണ്ടും കാ​ട്ടാ​ന ഭീ​തി​യി​ൽ. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം അ​രി​മ​ണ​ൽ ഭാ​ഗ​ത്ത് നി​ല​യു​റ​പ്പി​ച്ച കൊ​ന്പ​ൻ രാ​ത്രി​യോ​ടെ ക​രു​വാ​ര​കു​ണ്ട് ടൗ​ണി​നു സ​മീ​പ​മു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ഭീ​തി സൃ​ഷ്ടി​ക്കു​ക​യും വാ​ഹ​ന​മ​ട​ക്ക​മു​ള്ള​വ നാ​ശം വ​രു​ത്തു​ക​യും ചെ​യ്തു.
രാ​ത്രി ഒ​ന്പ​തോടെ ക​ണ്ണ​ത്ത് മി​നി സ്റ്റേ​ഡി​യം വ​ഴി എ​ത്തി​യ കൊ​ന്പ​ൻ ക​ണ്ണി​ൽ ക​ണ്ട​ത് മു​ഴു​വ​ൻ ന​ശി​പ്പി​ച്ച് പ്ര​ദേ​ശ​ത്തെ കു​ണ്ടു​കാ​വി​ൽ കു​ഞ്ഞാ​ണി​യു​ടെ ജീ​പ്പ് ത​ക​ർ​ക്കു​ക​യും വാ​ഹ​നം ച​തു​പ്പു ഭാ​ഗ​ത്തേ​ക്ക് ത​ള്ളി​മാ​റ്റു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് കു​ട്ട​ത്തി​യി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലേ​ക്ക് നീ​ങ്ങി​യ കാ​ട്ടാ​ന ഇ​രി​ങ്ങാ​ട്ടി​രി ഭാ​ഗ​ങ്ങ​ളി​ലൂ​ടെ തു​വൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മാ​തോ​ത്ത് പ്ര​ദേ​ശ​ത്തേ​ക്കു ക​ട​ന്ന് വ്യാ​പ​ക നാ​ശ​ന​ഷ്ട​ങ്ങ​ൾ വി​ത​ച്ചു.

വീ​ടു​ക​ളു​ടെ തൊ​ട്ട​ടു​ത്തും കൃ​ഷി​യി​ട​ങ്ങ​ളി​ലു​മാ​യു​ള്ള കാ​ട്ടാ​ന​യു​ടെ അ​പ്ര​തീ​ക്ഷി​ത സാ​ന്നി​ധ്യം പ്ര​ദേ​ശ​വാ​സി​ക​ളെ മ​ണി​ക്കൂ​റു​ക​ളോ​ളം ഭീ​തി​യി​ലാ​ഴ്ത്തി. കാ​ട്ടാ​ന കൃ​ഷി​യി​ട​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക​യും സ്വ​ത്തു​ക്ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ വ​രു​ത്തു​ക​യും ചെ​യ്ത​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. രാ​ത്രി മു​ഴു​വ​ൻ ഉ​റ​ക്ക​മി​ല്ലാ​തെ ആ​ശ​ങ്ക​യോ​ടെ​യും ജീ​വ​ഭ​യ​ത്തോ​ടെ​യും ക​ഴി​യേ​ണ്ടി വ​ന്ന​താ​യി അ​വ​ർ പ്ര​തി​ക​രി​ച്ചു.

ജ​ന​വാ​സമേ​ഖ​ല​യി​ലേ​ക്ക് വ​ന്യ​മൃ​ഗ​ങ്ങ​ൾ നി​ര​ന്ത​രം എ​ത്തു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ജീ​വ​നും സ്വ​ത്തി​നും വ​ലി​യ ഭീ​ഷ​ണി​യാ​യി മാ​റു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. കാ​ട്ടാ​ന​യെ ഉ​ട​ൻ വ​ന​ത്തി​ലേ​ക്ക് തി​രി​ച്ച​യ​ക്കു​ന്ന​തി​നൊ​പ്പം ഭാ​വി​യി​ൽ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ശ​ക്ത​മാ​യ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ വ​നം​വ​കു​പ്പ് സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

സം​ഭ​വ​ത്തെത്തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് വ​ന​വ​കു​പ്പി​ന്‍റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലും സ്ഥി​ര​മാ​യ നി​രീ​ക്ഷ​ണ സം​വി​ധാ​ന​വും ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ക​യാ​ണ്. ഭീ​തി​യു​ടെ​യും ആ​ശ​ങ്ക​യു​ടെ​യും നി​ഴ​ലി​ൽ ക​ഴി​യു​ന്ന ജ​ന​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ആ​ർ​ജെ​ഡി ക​രു​വാ​ര​കു​ണ്ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി അ​ട​ക്ക​മു​ള്ള​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന ദീ​ർ​ഘ​കാ​ല ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തു​വ​രെ പ്ര​ദേ​ശ​ത്തെ ഭീ​തി ഒ​ഴി​യി​ല്ലെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ജ​ന​ങ്ങ​ൾ. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് തു​വൂ​ർ അ​ക്ക​ര​പ്പു​റം മേ​ഖ​ല​യി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു കാ​ട്ടാ​ന നി​ല​യു​റ​പ്പി​ച്ചി​രു​ന്ന​ത്. ഇ​ന്ന​ലെ അ​തു മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച അ​ടയ്ക്കാ​ക്കു​ണ്ട് മ​ല​യോ​ര​ത്താ​ണ് കാ​ട്ടാ​ന​യെ കാ​ണ​പ്പെ​ടു​ന്ന​ത്. ദി​വ​സ​ങ്ങ​ളാ​യി​ട്ടും വ​ന​ത്തി​ലേ​ക്ക് കാ​ട്ടാ​ന​യെ തു​ര​ത്താ​നു​ള്ള വ​നം​വ​കു​പ്പ​ിന്‍റെ ശ്ര​മം ഫ​ലം കാ​ണാ​ത്ത​തി​നു പി​ന്നി​ ൽ അ​വ​രു​ടെ മെ​ല്ലെ​പ്പോ​ക്ക് ന​യ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Tags : Nattuvishesham Districtnews

Recent News

Corehub Up