x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ന്യ​ജീ​വി ആക്രമണം : കാ​ട്ടു​പ​ന്നി നി​യ​ന്ത്ര​ണ​ത്തി​ന് സം​യു​ക്ത ഡ്രൈ​വ് ഹ​ണ്ട്


Published: July 3, 2026 05:45 AM IST | Updated: July 3, 2026 05:45 AM IST

വ​ന്യ​ജീ​വി ആക്രമണവു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ളി​കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗം.

കാ​ളി​കാ​വ്: വ​ന്യ​ജീ​വി ആക്രമണംമൂ​ലം ക​ർ​ഷ​ക​രും പൊ​തു​ജ​ന​ങ്ങ​ളും നേ​രി​ടു​ന്ന ദു​രി​ത​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കാ​ട്ടു​പ​ന്നി ശ​ല്യം നി​യ​ന്ത്രി​ക്കാ​ൻ കാ​ളി​കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡ്രൈ​വ് ഹ​ണ്ടി​ന് തീ​രു​മാ​നം. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ, വ​നം​വ​കു​പ്പ്, എം​പാ​ന​ൽ ലൈ​സ​ൻ​സ് ഷൂ​ട്ട​ർ​മാ​ർ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി സം​യു​ക്ത ഡ്രൈ​വ് ഹ​ണ്ട് ന​ട​ത്താ​നാ​ണ് തീ​രു​മാ​നം.

ഇ​തി​നാ​യു​ള്ള ഏ​കോ​പ​ന​യോ​ഗം കാ​ളി​കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ചേ​ർ​ന്നു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​​ന്‍റ് വി. ​പി. ജ​സീ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​​ന്‍റ് കേ​മ്പി​ൽ ര​വി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​​ന്‍റുമാ​രാ​യ ഉ​ണ്ണീ​ൻ​കു​ട്ടി, ര​മാ​ദേ​വി, ശാ​ന്ത ഗോ​പാ​ല​ൻ, ജ​സീ​ന, റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ പി.ടി. മു​ബ​ഷി​ർ,

ക​രു​വാ​ര​കു​ണ്ട് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ എ​സ്. നു​ജും, സെ​ക്‌ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ ടെ​ൽ​സ​ൺ എം. ​തോ​മ​സ്, ടി.പി. ദി​ലീ​പ്, എ​ൻ. പ്ര​ശാ​ന്ത്, എം​പാ​ന​ൽ ലൈ​സ​ൻ​സ് ഷൂ​ട്ട​ർ സ​ക്കീ​ർ ഹു​സൈ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ റ​ഫീ​ഖ, എം. ​ഫി​യാ​സ്, നാ​സ​ർ, സ​ലീ​ന, മെ​ഹ​റു​ന്നീ​സ, വി​വി​ധ പ​ഞ്ചാ​യ​ത്തി​ൽനി​ന്നു​ള്ള സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up