x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ര്‍​മാ​ണം ന​ട​ക്കു​ന്ന വീ​ടു​ക​ളി​ല്‍ നി​ന്ന് വ​യ​റിം​ഗ് സാ​ധ​ന​ങ്ങ​ള്‍ മോ​ഷ്ടി​ച്ചു


Published: June 23, 2026 08:02 AM IST | Updated: June 23, 2026 08:02 AM IST

മാ​ന​ന്ത​വാ​ടി: നി​ര്‍​മാ​ണം ന​ട​ക്കു​ന്ന വീ​ടു​ക​ളി​ല്‍ നി​ന്ന് വ​യ​റിം​ഗ് സാ​ധ​ന​ങ്ങ​ള്‍ മോ​ഷ്ടി​ച്ചു. പെ​രു​വ​ക​യി​ലും പ​ടി​ച്ചി​ക്കു​ന്നി​ലും നി​ര്‍​മാ​ണം ന​ട​ക്കു​ന്ന വീ​ടു​ക​ളി​ലെ ഇ​ല​ക്ട്രി​ക് വ​യ​റു​ക​ളു​ള്‍​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ളാ​ണ് മോ​ഷ്ടാ​ക്ക​ള്‍ അ​പ​ഹ​രി​ച്ച​ത്.
വ​യ​റു​ക​ള്‍ മു​റി​ച്ചു​മാ​റ്റി​യാ​യി​രു​ന്നു മോ​ഷ​ണം. അ​ജേ​ഷ് നി​വാ​സി​ല്‍ ച​ന്ദ്ര​ന്‍ പെ​രു​വ​ക​യി​ല്‍ നി​ര്‍​മി​ക്കു​ന്ന വീ​ടി​ന്‍റെ ഇ​ല​ക്ട്രി​ക് വ​യ​റു​ക​ളു​ള്‍​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മോ​ഷ​ണം പോ​യ​ത്.

നി​ര്‍​മാ​ണം ന​ട​ക്കു​ന്ന വീ​ട്ടി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം എ​ത്തി​യ​പ്പോ​ഴാ​ന്ന് മോ​ഷ​ണ വി​വ​രം അ​റി​ഞ്ഞ​ത്. ഡി​ബി ബോ​ര്‍​ഡി​ല്‍ നി​ന്നും ഇ​ല​ക്ട്രി​ക് വ​യ​റു​ക​ള്‍ മു​റി​ച്ചു മാ​റ്റി വ​ലി​ച്ചൂ​രി​യെ​ടു​ത്ത നി​ല​യി​ലാ​യി​രു​ന്നു.


മൂ​ന്ന് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി വീ​ട്ടു​ട​മ ച​ന്ദ്ര​ന്‍​പ​റ​ഞ്ഞു. മാ​ന​ന്ത​വാ​ടി സ്‌​റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി. പോ​ലീ​സ് അ​ന്വേ​ഷി​ച്ചു ആ​രം​ഭി​ച്ചു. സ​മാ​ന രീ​തി​യി​ല്‍ മാ​ന​ന്ത​വാ​ടി പ​ട​ച്ചി​ക്കു​ന്നി​ലും നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കാ​നാ​യ ഒ​രു വീ​ട്ടി​ലെ വ​യ​റിം​ഗ് സാ​ധ​ന​ങ്ങ​ള്‍ മോ​ഷ്ടാ​ക്ക​ള്‍ അ​പ​ഹ​രി​ച്ചു.

പു​ത്ത​ന്‍​വീ​ട്ടി​ല്‍ മു​ര​ളി​യു​ടെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടു​ക​ളി​ലെ വ​യ​റിം​ഗ് സാ​ധ​ന​ങ്ങ​ള്‍ മോ​ഷ്ടി​ക്കു​ന്ന സം​ഘ​ങ്ങ​ള്‍ മാ​ന​ന്ത​വാ​ടി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും വ്യാ​പ​ക​മാ​യ​താ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​ഞ്ഞു.

Tags : nattu vishesham Wiring equipment stolen

Recent News

Corehub Up