x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

​​സം​​വ​​ര​​ണ സീ​​റ്റും കീ​​ഴ​​ട​​ക്കി സ്ത്രീ​​ക​​ൾ;പ്രി​​യ​​ദ​​ർ​​ശി​​നി​​യി​​ൽ ത​​ർ​​ക്കം പ​​തി​​വ്

വെബ് ഡെസ്ക്
Published: July 14, 2026 11:37 PM IST | Updated: July 14, 2026 11:37 PM IST

പ്രതീകാത്മക ചിത്രം

കോ​​ട്ട​​യം: സ്ത്രീ​​ക​​ളു​​ടെ സൗ​​ജ​​ന്യ​​യാ​​ത്രാ പ​​ദ്ധ​​തി​​യാ​​യ ‘’പ്രി​​യ​​ദ​​ര്‍​ശി​​നി’’ ആ​​രം​​ഭി​​ച്ചി​​ട്ട് ഒ​​രു​​മാ​​സം പൂ​​ർ​​ത്തി​​യാ​​കു​​ന്പോ​​ഴും ഇ​​രി​​പ്പി​​ട​​മി​​ല്ലാ​​തെ പു​​രു​​ഷ​​യാ​​ത്ര​​ക്കാ​​ർ. രാ​​വി​​ലെ​​യും വൈ​​കി​​ട്ടും ബ​​സു​​ക​​ളി​​ൽ വ​​ലി​​യ തി​​ര​​ക്കാ​​ണ്. സ്ത്രീ​​ക​​ൾ​​ക്കു​​ള്ള സം​​വ​​ര​​ണ ഇ​​രി​​പ്പി​​ട​​ങ്ങ​​ൾ​​കൂ​​ടാ​​തെ പൊ​​തു ഇ​​രി​​പ്പി​​ട​​ങ്ങ​​ളും സ്ത്രീ​​യാ​​ത്ര​​ക്കാ​​ർ കൈ​​യ​​ട​​ക്കി​​യ​​തോ​​ടെ​​യാ​​ണ് പു​​രു​​ഷ​​ന്മാ​​രാ​​യ യാ​​ത്ര​​ക്കാ​​ർ പ​​രാ​​തി​​യു​​മാ​​യി രം​​ഗ​​ത്തെ​​ത്തി​​യ​​ത്.
മു​​തി​​ർ​​ന്ന​​വ​​ർ, ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ർ തു​​ട​​ങ്ങി​​യ ഇ​​രി​​പ്പി​​ട​​ങ്ങ​​ളും പൊ​​തു​​വാ​​യി​​ട്ടാ​​ണ് സം​​വ​​ര​​ണം ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്. പ്രാ​​യ​​മാ​​യി​​ട്ടു​​ള്ള പു​​രു​​ഷ​​യാ​​ത്ര​​ക്കാ​​ർ​​ക്ക് ഇ​​രി​​പ്പി​​ട​​ങ്ങ​​ൾ പ​​ല​​പ്പോ​​ഴും ല​​ഭി​​ക്കാ​​റി​​ല്ല.

ഇ​​തോ​​ടെ യാ​​ത്ര​​ക്കാ​​ർ ത​​മ്മി​​ലും ക​​ണ്ട​​ക്‌​​ട​​റു​​മാ​​യും ത​​ർ​​ക്ക​​മു​​ണ്ടാ​​കു​​ന്ന​​ത് പ്രി​​യ​​ദ​​ർ​​ശി​​നി ബ​​സു​​ക​​ളി​​ലെ പ​​തി​​വു​​കാ​​ഴ്ച​​യാ​​കു​​ക​​യാ​​ണ്. സ്ത്രീ​​ക​​ൾ​​ക്കു​​ള്ള‌​​തു​​പോ​​ലെ പ്രി​​യ​​ദ​​ർ​​ശി​​നി ബ​​സു​​ക​​ളി​​ലെ സം​​വ​​ര​​ണ ഇ​​രി​​പ്പി​​ട​​ങ്ങ​​ളി​​ൽ പ​​രി​​ഗ​​ണ​​ന വേ​​ണ​​മെ​​ന്നാ​​ണ് പു​​രു​​ഷ​​യാ​​ത്ര​​ക്കാ​​രു​​ടെ ആ​​വ​​ശ്യം.

സ്ത്രീ​​യാ​​ത്ര​​ക്കാ​​രു​​ടെ തി​​ര​​ക്ക് കൂ​​ടി​​യ​​തോ​​ടെ പ​​ല ക​​ണ്ട​​ക്‌​​ട​​ർ​​മാ​​രും പ്രി​​യ​​ദ​​ർ​​ശി​​നി​​യി​​ൽ ഡ്യൂ​​ട്ടി​​ക്ക് പോ​​കാ​​ൻ താ​​ത്പ​​ര്യം കാ​​ണി​​ക്കാ​​റി​​ല്ല. ബ​​സി​​ലെ യാ​​ത്ര​​ക്കാ​​രു​​ടെ ത​​ർ​​ക്ക​​ങ്ങ​​ളി​​ലും പ​​രാ​​തി​​ക​​ളി​​ലും ഇ​​ട​​പെ​​ടേ​​ണ്ടി​​വ​​രു​​ന്ന​​താ​​ണ് ക​​ണ്ട​​ക്‌​​ട​​ർ​​മാ​​രു​​ടെ താ​​ത്പ​​ര്യ​​ക്കു​​റ​​വി​​നു കാ​​ര​​ണം. സം​​സ്ഥാ​​ന​​ത്ത് 3125 ഓ​​ര്‍​ഡി​​ന​​റി ബ​​സു​​ക​​ളി​​ലാ​​ണ് സൗ​​ജ​​ന്യ യാ​​ത്ര ന​​ട​​പ്പാ​​ക്കു​​ന്ന​​ത്.

Tags : Local News Nattuvishesham. Women capture reserved seats disputes common Priyadarshini

Recent News

Corehub Up