x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റ​ബ​ർ ടാ​പ്പിം​ഗി​ൽ വ​നി​ത​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി


Published: December 1, 2025 12:14 AM IST | Updated: December 1, 2025 12:14 AM IST

റ​ബ​ർ ബോ​ർ​ഡ് ടാ​പ്പിം​ഗ് പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന വ​നി​ത.

ആ​ല​ക്കോ​ട്: റ​ബ​ർ ബോ​ർ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റ​ബ​ർ ഉ​ത്പാ​ദ​ക സം​ഘ​ങ്ങ​ൾ (ആ​ർ​പി​എ​സ്) വ​ഴി ടാ​പ്പിം​ഗി​ൽ വ​നി​ത​ക​ൾ​ക്ക് വി​ദ​ഗ്‌​ധ​പ​രി​ശീ​ല​നം ന​ൽ​കി. കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന സ്ത്രീ​ശാ​ക്തീ​ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാണ് വ​നി​ത​ക​ൾ​ക്ക് വി​ദ​ഗ്ധ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. എ​ട്ടുദി​വ​സം നീ​ളു​ന്ന​താ​ണ് ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ലു​ള്ള റ​ബ​ർ ടാ​പ്പിം​ഗ് പ​രി​ശീ​ല​നം.

ടാ​പ്പിം​ഗ് ക​ത്തി ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​മ​ഗ്രി​ക​ൾ അ​ട​ങ്ങി​യ കി​റ്റും ദി​ന​ബ​ത്ത​യും ഭ​ക്ഷ​ണ​വും പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ന​ൽ​കു​ന്നു​ണ്ട്.

വി​ദ​ഗ്ധ പ​രി​ശീ​ല​ന​ത്തി​നൊ​പ്പം എ​ഴു​ത്തു​പ​രീ​ക്ഷ ന​ട​ത്തി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്.

പ​തി​ന​ഞ്ചോ​ളം പേ​ർ അ​ട​ങ്ങു​ന്ന വ​നി​ത​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ഗ്രൂ​പ്പു​ക​ൾ​ക്കാ​ണ് വി​ദ​ഗ്‌​ധ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്.

Tags : rubber tapping nattuvisesham local news

Recent News

Corehub Up