ഏലപ്പാറ: മരം മുറിയ്ക്കുന്ന വാള് കാലില്‍ തട്ടിയതിനെത്തുടര്‍ന്ന് രക്തം വാര്‍ന്ന് തൊഴിലാളിക്കു ദാരുണാന്ത്യം. പശുപ്പാറ മലയ പുതുവല്‍ സ്വദേശി മണ്ണുപുരയിടത്തില്‍ ജോസഫ് മാത്യു (സണ്ണി-46) ആണ് മരിച്ചത് . കൊച്ചുകരിന്തരുവി ഭാഗത്ത് മരം മുറിക്കുന്നതിനിടെയാണ് അപകടം. ഗുരുതരമായ പരിക്കേറ്റതിനെ തുടര്‍ന്ന് അമിത രക്തസ്രാവം ഉണ്ടായ സണ്ണിയെ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംസ്കാരം മലയ പുതുവല്‍ ഫിലദല്‍ഫിയ സെമിത്തേരിയില്‍. ഭാര്യ: സോഫിയ, മകള്‍ സോന.
Tags : Nattuvisesham District News