വി.കെ. കൃഷ്ണ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന അസ്മിത ഖേലോ ഇന്ത്യ വുഷു വനിതാ ലീഗ് മത്സരത്തിൽ നിന്ന്.
കോഴിക്കോട്: അസ്മിത ഖേലോ ഇന്ത്യ-കോഴിക്കോട് വുഷു വനിതാ സിറ്റി ലീഗ് ചാന്പ്യൻഷിപ്പ് സമാപിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രപു ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു.
ഓവറോൾ 92 പോയന്റുകളോടെ യിൻ യാങ് വുഷു ക്ലബ് ഒന്നാം സ്ഥാനവും 77 പോയന്റുകളോടെ പാലാഴി വുഷു ക്ലബ് രണ്ടാം സ്ഥാനവും 42 പോയന്റുകളോടെ യുഎംഎഐ വുഷു റിസർച്ച് സെന്റർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ജില്ലാ വുഷു അസോസിയേഷൻ പ്രസിഡന്റ് എ.പി. സെയ്താലി, സെക്രട്ടറി ഡോ. സി.പി. ആരിഫ്, റംഷി അബ്ദുറഹിമാൻ, എ.പി. ജെഫ്സൽ, ആയിഷാ നസ്റിൻ, സി.പി. ഷബീർ എന്നിവർ മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.