x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യോഗ ദിനാചരണം : അ​ങ്ക​മാ​ലി സെ​ന്‍റ് ആ​ൻ​സ് കോ​ള​ജി​ൽ


Published: June 24, 2026 06:30 AM IST | Updated: June 24, 2026 06:30 AM IST

അ​ങ്ക​മാ​ലി: അ​ന്താ​രാ​ഷ്ട്ര യോ​ഗ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ങ്ക​മാ​ലി സെ​ന്‍റ് ആ​ൻ​സ് കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് 151ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗ ​ദി​നം ആ​ച​രി​ച്ചു. കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഷാ​ജി ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​റും അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റു​മാ​യ അ​ര​വി​ന്ദാ​ക്ഷ​ൻ കു​ഞ്ഞി, എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ സെ​ക്ര​ട്ട​റി അ​നു​ഷ് പി. ​ദേ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

യോ​ഗ പ​രി​ശീ​ല​ക​യാ​യ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ഇ.​ജെ. ജ​യ്മി യോ​ഗ​യു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് ക്ലാ​സ് ന​യി​ച്ചു. ഒ​രു ഭൂ​മി, ഒ​രു ആ​രോ​ഗ്യം എ​ന്ന ഈ ​വ​ർ​ഷ​ത്തെ യോ​ഗ ദി​ന സ​ന്ദേ​ശം അ​ടി​സ്ഥാ​ന​മാ​ക്കി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കു​മാ​യി യോ​ഗാ​സ​ന​ങ്ങ​ളു​ടെ പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​വും ന​ട​ത്തി.

ഫി​സാ​റ്റി​ൽ

അ​ങ്ക​മാ​ലി: എ​പി​ജെ അ​ബ്ദു​ൾ ക​ലാം സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം അ​ങ്ക​മാ​ലി ഫെ​ഡ​റ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ൽ (ഫി​സാ​റ്റ് ) 12ാമ​ത് അ​ന്താ​രാ​ഷ്ട്ര യോ​ഗ ദി​നം ആ​ച​രി​ച്ചു. ആ​രോ​ഗ്യ​ക​ര​മാ​യ വാ​ർ​ധ​ക്യ​ത്തി​ന് യോ​ഗ എ​ന്ന​താ​യി​രു​ന്നു ഈ ​വ​ർ​ഷ​ത്തെ യോ​ഗ ദി​ന സ​ന്ദേ​ശം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി യോ​ഗ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​വും ന​ട​ന്നു. ഫി​ലി​പ്സ് ഇ​ന്ത്യ ലി​മി​റ്റ​ഡ് എ​ച്ച്ആ​ർ മാ​നേ​ജ​ർ ബാ​ബു റാ​വു, കോ​ർ​പ​റേ​റ്റ് ട്രെ​യി​നിം​ഗ് ക​ൺ​സ​ൾ​ട്ട​ന്‍റ് ന​വീ​ൻ നാ​യ​ക് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു.

റി​ട്ട. സ​ബ് ഇ​ൻ​സ്പെ​ക്ട​റും യോ​ഗ പ​രി​ശീ​ല​ക​നു​മാ​യ ഹ​രി​കു​മാ​ർ പ്രാ​യോ​ഗി​ക യോ​ഗ പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. ഫി​സാ​റ്റ് യോ​ഗ കോ​ ഓ​ർ​ഡി​നേ​റ്റ​റും ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം പ്ര​ഫ​സ​റു​മാ​യ കെ. ​ദീ​പ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി .

Tags : nattu vishesham Yoga Day Celebration

Recent News

Corehub Up