ഹാൻസ് പിടികൂടിയപ്പോൾ.
പെരിന്തൽമണ്ണ: വിൽപ്പനയ്ക്കായി സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരവുമായി യുവാവിനെ പിടികൂടി.
അങ്ങാടിപ്പുറം മണ്ണുംകുളത്ത് കടമുറിയിൽ വൻതോതിൽ ഹാൻസ് ശേഖരിച്ച പനങ്ങാങ്ങര പടിക്കപ്പറന്പിൽ സമീറിനെ (33) യാണ് പോലീസ് പിടികൂടിയത്.
പരിശോധനയിൽ 7500 പായ്ക്കറ്റ് ഹാൻസ് പ്രതിയിൽനിന്ന് കണ്ടെടുത്തു.
മൈസൂരുവിൽനിന്ന് കൊണ്ടുവന്ന ഹാൻസിന് മാർക്കറ്റിൽ ഒരു ലക്ഷത്തിനു മുകളിൽ വില വരും. ഹാൻസിന്റെ ഉറവിടം കണ്ടെത്തുന്നതിനും കേസിലെ മറ്റ് പ്രതികളെ കണ്ടെത്തുന്നതിനും പോലീസ് അന്വേഷണം ഉൗർജിതമാക്കി.
Tags : Nattuvishesham Districtnews Young man